# അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് അഭിഷേക് ബച്ചന്‍; പഴകാല ചിത്രങ്ങള്‍ പങ്കുവെച്ച് താരം

- Link: https://ml.b4blaze.com/film-news/abhishek-bachhan-wishes-to-jaya-bachhan
- Published: 2022-04-10T19:01:48+05:30
- Author: Gargi

അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. അമിതാഭ് ബച്ചന്റെ
ഭാര്യയും നടിയുമായ ജയ ബച്ചന്റെ 74-ാം പിറന്നാളാണ് ഇന്ന്. ഇപ്പോഴിതാ അമ്മയ്ക്ക് ജന്മദിനാശംസകള്‍
നേര്‍ന്നുകൊണ്ട് അഭിഷേക് പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

>  
> View this post on Instagram
>  
> [A post shared by Abhishek Bachchan (@bachchan)](https://www.instagram.com/p/CcHzmcMLlUQ/?utm_source=ig_embed&utm_campaign=loading)

 അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമായ ജയ ബച്ചന്‍ രാജ്യസഭ എംപിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1963ല്‍ സത്യജിത് റേയുടെ മഹാനഗര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജയയുടെ സിനിമാ അരങ്ങേറ്റം.

>  
> View this post on Instagram
>  
> [A post shared by Abhishek Bachchan (@bachchan)](https://www.instagram.com/p/CUPjqnBMz1Y/?utm_source=ig_embed&utm_campaign=loading)

 പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗുഡ്ഡി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.
പിന്നീട് ഉപഹാര്‍, അഭിമാന്‍, മിലി, ഷോലെ ചുപ്‌കെ ചുപ്‌കെ, സില്‍സില എന്നു തുടങ്ങി നിരവധി
ചിത്രങ്ങളില്‍ അഭിനയിച്ചു. 1973 ജൂണ്‍ 3 നായിരുന്നു അമിതാഭ് ബച്ചനുമായുള്ള ജയയുടെ വിവാഹം.

അഭിഷേക് ബച്ചന്‍, ശ്വേത ബച്ചന്‍ എന്നിവരാണ് അമിതാഭ്- ജയന്‍ ദമ്പതികളുടെ മക്കള്‍. നിരവധി
പേരാണ് ജയബച്ചന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.

>  
> View this post on Instagram
>  
> [A post shared by Abhishek Bachchan (@bachchan)](https://www.instagram.com/p/CNbaioirDpo/?utm_source=ig_embed&utm_campaign=loading)
