# ശരിക്കും പറഞ്ഞാൽ തലക്കനം ഇല്ലാത്തകുട്ടിയാണ്  സംവൃത ജയസൂര്യ!!

- Link: https://ml.b4blaze.com/film-news/about-samvritha-sunil-in-jaya-surya
- Published: 2022-10-13T16:44:47+05:30
- Author: Suji

മലയാളികളുടെ അഭിമാന താരമാണ് ജയസൂര്യ, ഇപ്പോൾ തന്റെ കൂടെ പലതവണ അഭിനയിച്ച നടി സംവൃത 
സുനിലിനെ  കുറിച്ച്  തുറന്നു പറയുകയാണ് നടൻ. വിവാഹത്തിന് ശേഷം സംവൃത  സിനിമയിൽ സജീവമല്ലെങ്കിലും
സോഷ്യൽ മീഡിയിൽ ഇപ്പോൾ സജീവമാണ്. തനിക്കൊരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ സംവൃതയെ കൊണ്ട്
കല്യാണം കഴിപ്പിച്ചേനെ അത്ര നല്ല കുട്ടിയാണ് സംവൃത ജയസൂര്യ പറയുന്നു. ശരിക്കും പറഞ്ഞാൽ
നമ്മളുടെ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ് സംവൃത.

സത്യത്തിൽ സിനിമ തലക്കു പിടിക്കാത്ത ഒരു കുട്ടിയാണ് അവൾ, ശരിക്കും തലക്കനം ഇല്ലാത്ത
കുട്ടി. ചിലരൊക്ക സിനിമയിൽ വന്നു കഴിഞ്ഞാൽ അവരുടെ ആറ്റിട്യൂട് തന്നെ മാറും, എന്നാൽ 
സംവൃത അങ്ങനെ ഒരു കുട്ടി അല്ല. ചോക്ലേറ്റ് അടക്കമുള്ള ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു
അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം.
നടൻ വേഷങ്ങളും, മോഡേൺ വേഷങ്ങളും ഒരുപോലെ ചേരുന്ന ഒരു നടി തന്നെയായിരുന്നു സംവൃത സുനിൽ.

ഇപ്പോൾ സംവൃത ഭർത്താവുമൊത്തു വിദേശത്താണ് താമസം. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന 
ചിത്രത്തിൽ വിവാഹത്തിന് ശേഷം താരം അഭിനയിക്കുകയും ചെയ്യ്തു. ജയസൂര്യയുടെ പുതിയ ചിത്രം
ഈശോ ആണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ജയസുര്യ ആണ്, നാദിര്ഷയാണ്  ഈശോയുടെ
സംവിധയകാൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/isho.jpg?resize=
1080%2C1346&ssl=1)
