# ‘സ്‌റ്റേജിന് പുറകിലൊക്കെ പോയി കരഞ്ഞിട്ടുണ്ട് ‘ ; ദുരനുഭവം തുറന്ന് പറഞ്ഞ് അഞ്ചു ജോസഫ്

- Link: https://ml.b4blaze.com/film-news/about-singer-anju-joseph
- Published: 2023-06-04T20:51:16+05:30
- Author: Shilpa

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി മനസ്സിൽ ഇടം നേടിയ ഗായികയാണ് അഞ്ചു ജോസഫ്. ഗായിക 
എന്നതിന് പുറമെ മികച്ച ഒരു നടിയും അവതാരകയും കൂടിയാണ് താരം. സമൂഹമാധ്യമങ്ങളിലും സജീവമായ
താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരുടെ
ഇടയിൽ നിന്നും ലഭിക്കാറുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/anju-1-229x300.jpg?
resize=826%2C1082&ssl=1)

അത്തരത്തിൽ ഇപ്പോൾ അനുവിന്റെ ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ 
സിംഗിംഗ് കരിയറിനെ കുറിച്ചാണ് താരം വീഡിയോയിൽ പറയുന്നത്. അഭിനയം അത്ര സീരിയസായി താരം
എടുത്തിട്ടില്ല എന്ന് അഭിമുഖത്തിനിടയിൽ പറയുകയാണ്. ഒപ്പം തന്നെ സ്റ്റേജ് ഷോയ്ക്കിടയിൽ
ഉണ്ടായിട്ടുള്ള ദുരനുഭവങ്ങളെ കുറിച്ചും താരം മനസ്സ് തുറക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/anju-193x300.jpg?
resize=717%2C1115&ssl=1)

സ്റ്റേജ് ഷോയിലെ തുടക്ക കാലത്ത് വേദനിപ്പിക്കുന്ന അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. 
പിച്ച് മാറ്റുന്ന പോലത്തെ സംഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട്. നമ്മളെ മെയ്‌നായി വിളിച്ചിട്ട്
20 പാട്ട് കഴിഞ്ഞിട്ടും വിളിക്കാത്ത സംഭവങ്ങളൊക്കെ ഉണ്ടായിരുന്നു. വിഷമം തോന്നാറുണ്ട്.
സ്‌റ്റേജിന് പുറകിലൊക്കെ പോയി കരഞ്ഞിട്ടുണ്ട് എന്നായിരുന്നു അനുവിന്റെ വാക്കുകൾ.
