# വണ്‍ നൈറ്റ് സ്റ്റാന്‍ഡിനെക്കുറിച്ച്‌ സാറയോട് കരീന കപൂർ

- Link: https://ml.b4blaze.com/film-news/about-the-one-night-stand-kareena-kapoor-speaks-to-saif-tags
- Published: 2023-08-14T15:34:55+05:30
- Author: Aswathy

പക്ഷെ നമ്മള്‍ ഒരു മോഡേണ്‍ ഫാമിലി ആണല്ലോ. എപ്പോഴെങ്കിലും വണ്‍ നൈറ്റ് സ്റ്റാന്റ് നടന്നിട്ടുണ്ടോ
എന്ന് കരീന സാറയോട് ചോദിച്ചു. ഇല്ല എന്ന് സാറ മറുപടി നല്‍കി. ഇത് കേട്ട കരീന തനിക്ക്
ആശ്വാസമായെന്ന് വ്യക്തമാക്കി.ബോളിവുഡിലെ പ്രശസ്തമായ താര കുടുംബമാണ് കരീന കപൂറിന്റേത്.
കപൂര്‍ കുടുംബത്തിന് ഹിന്ദി സിനിമാ രംഗത്തുള്ള സ്വാധീനം ചെറുതല്ല. ബോളിവുഡിലെ താരറാണിയായി
തിളങ്ങവെയാണ് കരീന കപൂർ വിവാഹിതയാകുന്നത്. സെയ്ഫ് അലി ഖാനുമായുള്ള നടിയുടെ വിവാഹം അന്നേറെ
ചര്‍ച്ചകൾക്ക് വഴി വെച്ചിരുന്നു. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് കരീന കപൂർ വിവാഹത്തിനായി
ഒരുങ്ങുന്നത്. വിവാഹം മാര്‍ക്കറ്റ് മൂല്യം കുറയ്ക്കുമെന്ന് പലരും ഉപദേശിച്ചെങ്കിലും
കരീന ഇതൊന്നും കാര്യമാക്കിയില്ല. 2012 ല്‍ സെയ്‌ഫ്‌ അലിഖാനെ കരീന  വിവാഹം ചെയ്തു. എന്നാ
വിവാഹശേഷവും നടി മുൻനിര നായികയായി തന്നെ  തുടര്‍ന്നു.വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന്
ശേഷം അമ്മയുമായി. തൈമൂര്‍ അലി ഖാൻ എന്നാണ് കരീനയുടെ മൂത്ത മകന്റെ പേര്. 2021 ല്‍ രണ്ടാമതൊരു
മകനും പിറന്നു. ജഹാംഗീര്‍ അലി ഖാൻ എന്നാണ് ഇളയ മകന്റെ പേര്. സെയ്ഫ് അലി ഖാന് മുൻ ഭാര്യ
അമൃത സിംഗില്‍ മറ്റ് രണ്ട് മക്കളുമുണ്ട്. സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നിവരാണ്
സെയ്ഫിന്റെയും അമൃതയുടെയും മക്കൾ.

സാറ അലി ഖാൻ അഭിനയ രംഗത്ത് ഇന്ന് സജീവമാണ്. ഇപ്പോഴിതാ കരീനയും സാറ അലി ഖാനും തമ്മിലുള്ള
സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരീനയുമായി അടുത്ത ബന്ധം സാറയ്ക്കുണ്ട്.
ഒരു അഭിമുഖ പരിപാടിയില്‍ ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തു. കരീനയാണ് ഷോയുടെ അവതാരകയായത്.
അതിഥിയായ സാറയോട് ചില സ്വകാര്യ കാര്യങ്ങള്‍ കരീന ചോദിച്ചു. സാറ മടിക്കാതെ ഇതിന് മറുപടി
നല്‍കുകയും ചെയ്തു.ഞാനീ ചോദ്യം നിന്നോട് ചോദിക്കാമോ എന്നറിയില്ല. പക്ഷെ നമ്മള്‍ ഒരു
മോഡേണ്‍ ഫാമിലി ആണല്ലോ. എപ്പോഴെങ്കിലും വണ്‍ നൈറ്റ് സ്റ്റാന്റ് നടന്നിട്ടുണ്ടോ എന്ന്
കരീന സാറയോട് ചോദിച്ചു. ഇല്ല എന്ന് സാറ മറുപടി നല്‍കി. ഇത് കേട്ട കരീന തനിക്ക് ആശ്വാസമായെന്ന്
വ്യക്തമാക്കി. ഡേറ്റിംഗ്, ബോയ് ഫ്രണ്ട് തുടങ്ങിയ പല ചോദ്യങ്ങളും സാറയോട് കരീന ചോദിച്ചു.
നമ്മുടെ സംസാരം സെയ്ഫിനോട് പങ്കു വെക്കട്ടെയെന്നും കരീന ചോദിച്ചു. പങ്കു വെച്ചോളൂ അത്
കുഴപ്പമില്ല, പക്ഷെ അദ്ദേഹം ഈ ഷോ കാണുന്നുണ്ടാകുമെന്നാണ് സാറ അലി ഖാൻ നല്‍കിയ മറുപടി.
കരീനയുടെ ചോദ്യങ്ങളും സാറയുടെ മറുപടികളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആദ്യ വിവാഹത്തിലെ
മക്കളുടെ കാര്യത്തില്‍ സെയ്ഫ് എപ്പോഴും വലിയ ശ്രദ്ധ പുലര്‍ത്താറുണ്ട്. കരീനയും ഇത് 
മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഒടുവിലാണ് സെയ്ഫും 
അമൃത സിംഗും വേര്‍പിരിഞ്ഞതെങ്കിലും ഇപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങളില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/Kareena-Kapoor.jpg?
resize=1000%2C750&ssl=1)

Kareena Kapoor

1991 ലാണ് സെയ്ഫും അമൃത സിംഗും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. 13 വര്‍ഷത്തിന്
ശേഷം 2004 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അമൃത തന്നെ നിരന്തരം പരിഹസിക്കുകയും അമ്മയെയും
സഹോദരിയെയും കുറിച്ച്‌ വരെ മോശമായി സംസാരിക്കുകയും ചെയ്തെന്ന് സെയ്ഫ് അലി ഖാൻ അന്ന്
ആരോപിച്ചു. അഞ്ച് കോടി രൂപ അമൃതയ്ക്കും കുട്ടികള്‍ക്കും ജീവാനാംശമായി നല്‍കിക്കൊണ്ടിരിക്കുകയാണെന്നും
സെയ്ഫ് അന്ന് തുറന്ന് പറഞ്ഞു.2.5 കോടി രൂപ ഇതുവരെ കൊടുത്തു. മകന് 18 വയസാകുന്നത് വരെ
മാസം ഒരു ലക്ഷം രൂപ വീതം കൊടുത്ത് കൊണ്ടിരിക്കുന്നു. എന്റെ കൈയില്‍ ഇത്രയും പണമില്ല.
ബാക്കിയുള്ള തുക തരുമെന്ന് താൻ ഉറപ്പ് നല്‍കിയിട്ടുണ്ട്. ആ തുക നല്‍കുമെന്നും അന്ന്
സെയ്ഫ് അലി ഖാൻ പറഞ്ഞു. വിവാഹ മോചന വിഷയം പിന്നീട് പൊതു ഇടങ്ങളില്‍ ചര്‍ച്ചയാകാതിരിക്കാൻ
സെയ്ഫും അമൃതയും ശ്രദ്ധിച്ചു.
