# ജയറാമിന്റെ അബ്രഹാം ഓസ്‌ലര്‍ ജനുവരി പതിനൊന്നിന് തിയ്യേറ്ററില്‍!!

- Link: https://ml.b4blaze.com/film-news/abraham-ozler-movie-release-date
- Published: 2023-12-28T17:13:47+05:30
- Author: Anu

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം അബ്രഹാം ഓസ്‌ലര്‍.
തിയ്യേറ്റിലെക്ക്. ജനുവരി പതിനൊന്നിന് ചിത്രം തിയ്യേറ്ററിലെത്തും. ദുരൂഹതകളും, സസ്‌പെന്‍സും
നിറഞ്ഞ മെഡിക്കല്‍ ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് അബ്രഹാം ഓസ്‌ലര്‍. ഇടവേളയ്ക്ക് 
ശേഷം ജയറാം നായകനായി എത്തുന്ന ചിത്രത്തിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധക ലോകം കാത്തിരിക്കുന്നത്.

സൂപ്പര്‍ഹിറ്റ് ക്രൈം ത്രില്ലര്‍ അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ ഒരുക്കുന്ന ചിത്രമെന്നതും
ശ്രദ്ധേയമാണ്. അബ്രഹാം ഓസ്‌ലര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ ജയറാം
എത്തുന്നത്. ജയറാം അഭിനയ ജീവിതത്തില്‍ നാളിതു വരെ ചെയ്യാത്ത ഒരു കഥാപാതവുമാണ് ചിത്രത്തിലേത്.

ഡിസ്ട്രിക് സൂപ്രണ്ട് (ഡി. സി. പി) അബ്രഹാം ഒസ്‌ലര്‍ ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു മരണത്തിന്റെ
അന്വേഷണമാണ് ഈ ചിത്രത്തിലൂടെ നിര്‍വ്വഹിക്കുന്നത്. ഏറെ നിര്‍ണ്ണായകമായ ചില വഴിത്തിരിവുകളും,
അപ്രതീക്ഷിതമായ ചില കഥാപാത്രങ്ങളുടെ കടന്നുവരവും പ്രേക്ഷകര്‍ക്ക് വലിയ കൗതുകം നല്‍കും.

അര്‍ജുന്‍ അശോകന്‍, സൈജുക്കുറുപ്പ്, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വരാ രാജന്‍, ദര്‍ശനാനായര്‍,
സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍ ആര്യാസലിം,എന്നിവരാണ് മറ്റ് പ്രധാന
വേഷങ്ങളിലെത്തുന്നത്.
  ഡോ. രണ്‍ധീര്‍ കൃഷ്ണന്റേതാണ് തിരക്കഥ, സംഗീതം- മിഥുന്‍ മുകുന്ദ്.
ഛായാഗ്രഹണം -തേനി ഈശ്വര്‍ എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്. കലാസംവിധാനം -ഗോകുല്‍ദാസ്,
മേക്കപ്പ് – റോണക്സ് സേവ്യര്‍. കോസ്റ്റും – ഡിസൈന്‍ – അരുണ്‍ മനോഹര്‍, ക്രിയേറ്റീവ്
ഡയറക്ടര്‍ – പ്രിന്‍സ് ജോയ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – റോബിന്‍ വര്‍ഗീസ്, രജീഷ്
വേലായുധന്‍, എക്സിക്യട്ടീവ് പ്രൊഡ്യൂസര്‍ – ജോണ്‍ മന്ത്രിക്കല്‍.

ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിംഗ്. പ്രൊഡക്ഷന്‍ എക്സിക്യട്ടിവ് പ്രസാദ് നമ്പ്യാങ്കാവ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍. നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ്
എം.ഹസ്സനം, മിഥുന്‍ മാനുവല്‍ തോമസ്സും ചേര്‍ന്നാണ് നിര്‍മ്മാണം.
