# ‘അബ്രഹാം ഓസ്‌ലർ’ ആയി കിടിലൻ ലുക്കിൽ ജയറാം; സെക്കൻഡ് ലുക്ക് വൈറലാവുന്നു

- Link: https://ml.b4blaze.com/film-news/abraham-ozler-second-loot-out
- Published: 2023-06-25T11:38:03+05:30
- Author: Ajay

ജയറാമിനെ നായകനക്കി യുവസംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്
അബ്രഹാം ഓസ്ലർ. ജയറാം എത്തുന്ന ടൈറ്റിൽ റോളിലെത്തുന്ന സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ
മെയ് 20 ന് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ജയറാമിന്റെ പവർഫുൾ ലുക്കുമായി അബ്രഹാം ഓസ്‌ലറിന്റെ
സെക്കൻഡ് ലുക്ക് പുറത്തിറങ്ങിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/ozlar2-1.jpg?resize
=1280%2C720&ssl=1)

സെക്കൻഡ് ലുക്ക് പോസ്റ്ററിൽ ആൾക്കൂട്ടത്തിൽ രണ്ട് പൊലീസുകാർക്ക് നടുവിലായി മാസായി നടന്നടുക്കുന്ന
ജയറാമിനെ കാണാം. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്മ, അർജുൻ
നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.മെഡിക്കൽ പശ്ചാത്തലത്തിലൂടെ
ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ‘അബ്രഹാം ഓസ്‌ലർ’

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/OZLRL-1.jpg?resize
=1280%2C720&ssl=1)

രൺധീർ കൃഷ്ണൻ തിരക്കഥയെഴുതിയ ചിത്രം നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം.ഹസ്സനും മിഥുൻ
മാനുവൽ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ‘അഞ്ചാം പാതിരാ’യ്ക്ക് ശേഷം മിഥുൻ
മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മികച്ചൊരു എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് 
ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ ഛായാഗഹണം തേനി ഈശ്വർ, എഡിറ്റിംഗ് സൈജു ശ്രീധർ, സംഗീതം
മിഥുൻ മുകുന്ദ്. തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.

 
