# ഷൂട്ടിങ്ങിനിടയിലെ ആ അപകടം എന്റെ അവസാനം ആയേനെ, സംഭവത്തെ കുറിച്ച് നടി ഷീല 

- Link: https://ml.b4blaze.com/film-news/accident-in-last-day-said-in-actors-sheela
- Published: 2023-04-28T16:22:23+05:30
- Author: Suji

മലയാളത്തിലെ എവർ ഗ്രീൻ നായിക ആണ് നടി ഷീല, ഇപ്പോൾ താരം ‘അനുരാഗ്’ എന്ന ചിത്രത്തിൽ തനിക്കുണ്ടായ
ഒരു അപകടത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഒരു ഇടവേളക്ക് ശേഷം നടി അഭിനയിച്ച ചിത്രം
ആണ് അനുരാഗ്. താൻ സിനിമയിൽ വന്നിട്ട് ഇത്രയും കൊല്ലം ആയി എന്നാൽ ഇതുവരെയും തനിക്കു 
ഷൂട്ടിങ് സ്ഥലത്തു വെച്ച് അപകടം ഉണ്ടായിട്ടില്ല ഷീല പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/anuragam1.jpg?resize
=699%2C396&ssl=1)

എന്നാൽ അനുരാഗം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അപകടം ഉണ്ടായി. എന്റെ അവസാനത്തെ ഷൂട്ട്
ദിവസം ആയിരുന്നു. അതുകൊണ്ട് അവർ ഒരു വലിയ കേക്ക് വാങ്ങിച്ചു വെച്ചിരുന്നു, ജോണി ആന്റണിയുടെ
ബൈക്കിന്റെ പിറകിൽ ഇരുന്നു പോകുന്നതാണ് സീൻ, എന്നാൽ വണ്ടി  എടുത്തപ്പോളെക്കും ബ്രേക്ക്
കിട്ടിയില്ല, വണ്ടി എവിടെയോ പോയി ഇടിച്ചു, ഞാൻ കറങ്ങിയടിച്ചു നിലത്തു വീണു അവിടെ വെള്ളം
ആയതുകൊണ്ട് വലിയ പരുക്ക് പറ്റിയില്ല ഷീല പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/sheela1.jpg?resize
=733%2C549&ssl=1)

അതുകൊണ്ടു ഞാൻ രക്ഷപെട്ടു, എന്നാൽ അതിനപ്പുറം റോഡിനെ പണിചെയ്യാൻ വേണ്ടി കുറച്ചു കരിങ്കലുകൾ
നിര്ത്തിയിട്ടുണ്ട് അതിൽ ആണേൽ  വീണു ഇരുന്നെങ്കിൽ എന്റെ അവസാനം ആയേനെ ഷീല പറയുന്നു.
എങ്കിലും ഹോസ്പിറ്റലിൽ പോയി കുറച്ചു വേദന ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/sheela3.jpg?resize
=650%2C381&ssl=1)
