# ചിരഞ്ജീവിക്കൊപ്പം മകന്‍ രാംചരണും ;  ആദ്യ 20 മണിക്കൂറിനുള്ളില്‍  ട്രെയിലര്‍ കണ്ടത് 17 മില്യണ്‍ ആളുകള്‍

- Link: https://ml.b4blaze.com/film-news/acharya-trailer-viral-on-social-media
- Published: 2022-04-13T23:08:42+05:30
- Author: Gargi

ചിരഞ്ജീവിയും രാം ചരണ്‍ തേജയും നായകന്മാരാകുന്ന ആചാര്യയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ആദ്യ 20 മണിക്കൂറിനുള്ളില്‍ തന്നെ 17 മില്യണ്‍ ആളുകളാണ് ട്രയിലര്‍ കണ്ടത്. കൊരട്ടാല
ശിവയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. പൂജ ഹെഗ്ഡേ കാജല്‍ അഗര്‍വാള്‍ എന്നിവരാണ്
ചിത്രത്തിലെ നായികമാര്‍. നാസര്‍, സോനു സൂദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/Acharya_release_postponed_Chir_1200x768.
jpeg?resize=1200%2C675&ssl=1)

മണി ശര്‍മ്മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തിരുനാവക്കരശാണ്
ഛായാഗ്രഹണം. ശേഖര്‍ വിജെ, ദിനേഷ്, പ്രേം രക്ഷിത് എന്നിവര്‍ നൃത്തസംവിധാനവും റാം ലക്ഷ്മണ്‍,
വിജയ് എന്നിവര്‍ സംഘട്ടന സംവിധാനവും നിര്‍വഹിച്ചിരുന്നു. നവീന്‍ നൂളിയാണ് എഡിറ്റിങ്.
നിരഞ്ജന്‍ റെഡ്ഡി, അന്വേഷ് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന ചിത്രം കോവിഡ് മൂന്നാം
തരംഗത്തേത്തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

 ആക്ഷനും മാസ് ഡയലോഗുകളും നിറഞ്ഞതാണ് ട്രെയ്‌ലര്‍. ചിത്രത്തിലെ പുറത്തുവന്ന രണ്ട് 
ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഇതാദ്യമായാണ് ചിരഞ്ജീവിയും രാംചരണും ഒരുമിച്ച് മുഴുനീളവേഷത്തിലെത്തുന്നത്.
നേരത്തേ രാം ചരണ്‍ നായകനായ ബ്രൂസ് ലീ എന്ന ചിത്രത്തില്‍ ചിരഞ്ജീവി അതിഥിവേഷത്തിലെത്തിയിരുന്നു.
