# മോഹൻലാലിനൊപ്പം ആ ചിത്രത്തിൽ അഭിനയിച്ചു എന്നാൽ ആ സീൻ  സിനിമയിൽ ഉണ്ടായിരുന്നില്ല ലാൽജോസ്!!

- Link: https://ml.b4blaze.com/film-news/acting-cinim-in-mohanlal-about-lal-jose
- Published: 2022-12-16T10:01:10+05:30
- Author: Suji

മലയാളത്തിൽ നിരവധി ഹിറ്റ്ചി ത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് ലാൽ ജോസ്. സംവിധാന  മേഖലയിൽ
എത്തുന്നതിനു മുൻപ് തന്നെ താൻ ചെറിയ വേഷങ്ങൾ ചെയ്യ്തു സിനിമയിൽ, എന്നാൽ പത്മരാജൻ സാറിന്റെ
സിനിമയിൽ ഒരു പ്രതീക്ഷയുമില്ലാതെ ഒരു അവസരം വന്നു, അതും മോഹൻലാലിനൊപ്പ൦ , ഇപ്പോൾ  അതിനെ
കുറിച്ച് ലാൽ ജോസ് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.

താരത്തിന്റെ വാക്കുകൾ. താൻ ഡിഗ്രി ചെയ്യുകയും, ഒപ്പം ചില സ്റ്റുഡിയോ വർക്കുകൾ ചെയ്യുന്ന
സമയത്തായായിരുന്നു ഒറ്റപ്പാലത്തു പത്മരാജൻ സാർ  തൂവാനത്തുമ്പികൾ എന്ന ചിത്രം ചെയ്യുന്നത്,
അവിടുത്തെ റയിൽവേ സ്റ്റേഷൻ ആയിരുന്നു സിനിമയുടെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യ്തത്. 
മോഹൻലാൽ, സുമലത ,പാർവതി ,സോമൻ തുടങ്ങിയ നടിനടന്മാരും ഉണ്ട്, ഞാൻ ഈ ഷൂട്ടിംഗ് കാണാൻ 
എന്റെ സുഹൃത്‌ കാസിം ആയി ചെന്നു, അന്ന് ഞങ്ങളുടെ കൈയിൽ ഒരു ക്യാമറയും ഉണ്ട്.

എനിക്ക് പത്മരാജൻ സാറിനോട് സംസാരിക്കണം, എന്നാൽ കാസിമിനെ നാടിനടന്മാരുടെ ഫോട്ടോ വേണം,
അങ്ങനെ കാസിം അവരുടെ അടുത്തേക് പോയി എന്നാൽ ഞാൻ പത്മരാജൻ സാറിന്റെ അടുത്ത് ചെന്ന് അപ്പോൾ
അദ്ദേഹം എന്നോട് പറഞ്ഞു എന്റെ ഫോട്ടോ എടുക്കേണ്ട ആർട്ടിസ്റ്റുകളുടെ എടുത്തോളാൻ അവർക്ക്
വിരോധമില്ലെങ്കിൽ അങ്ങനെ ഞാൻ അദ്ദേഹത്തിനോട് സംസാരിച്ചു എന്നാൽ അതിനിടയിലെ ഒരു ഷോട്ടിൽ
ഒരു പയ്യൻ എന്നോട് പറഞ്ഞു മോഹൻലാൽ ഇങ്ങോട്ടു വരുമ്പോൾ അങ്ങോട്ട് പോകുന്നതായി അങ്ങനെ
ഞാൻ ആ സീനിൽ അഭിനയിച്ചു എനിക്ക് വലിയ സന്തോഷം ആയി, എന്നാൽ ആ ചിത്രത്തിൽ അങ്ങനൊരു സീൻ
ഇല്ലായിരുന്നു, അതൊരു റിഹേഴ്സൽ ആയിരുന്നു എന്ന് പിന്നെ മനസിലായി ലാൽജോസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/laljose2.jpg?resize
=731%2C550&ssl=1)
