# ‘സാരി’ സിനിമയിൽ അഭിനയിക്കുന്നതിന് വീട്ടുകാർക്ക് ഉൾകൊള്ളാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു!വസ്ത്രധാരണത്തിന്റെ പേരിൽ നെഗറ്റീവ് കമന്റുകൾ കിട്ടാറുണ്ട്; ആരാധ്യ ദേവി

- Link: https://ml.b4blaze.com/film-news/acting-in-the-movie-sari-was-a-bit-difficult-for-the-family-to-accept-aradhya
- Published: 2025-02-19T15:12:47+05:30
- Author: Suji

സാരി ഫോട്ടോഷൂട്ടിലൂടെ സോഷ്യൽമീഡിയയിൽ തംര​ഗമായി മാറുകയും പിന്നീട് സിനിമയിലേക്ക് ചേക്കേറുകയും
ചെയ്ത യുവനടിയാണ് മലയാളിയായ ആരാധ്യ ദേവി എന്ന് അറിയപ്പെടുന്ന ഇരുപത്തിമൂന്നുകാരി ശ്രീലക്ഷ്മി
സതീഷ്. ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് സിനിമയിലേക്ക് അവസരം നൽകി ആദ്യം നടിയെ സമീപിച്ചത്
സംവിധായകൻ രാം ​ഗോപാൽ വർമയായിരുന്നു. ഇപ്പോൾ ആരാധ്യ ആദ്യമായി നായികയാകുന്ന സിനിമ സാരി
റിലീസിന് തയ്യാറെടുക്കുകയാണ്. സാരിയിൽ അൽപ്പം ​ഗ്ലാമറസായ റോളാണ് നടിയുടേത്. അതിന്റെ
പേരിൽ ട്രെയിലർ റിലീസ് ചെയ്തപ്പോൾ മുതൽ വിമർശനങ്ങൾ ധാരളം നടിക്ക് ലഭിക്കാറുണ്ട്.

![](https://i0.wp.com/images.b4blaze.com/2025/02/srelakshmi.jpg?resize=845%2C440&
ssl=1)

ഇപ്പോൾ സാരി സിനിമയിലെ അഭിനയത്ത് കുറിച്ചും തനിക്ക് അതിനെതിരെ ലഭിച്ച കമന്റുകളെ കുറിച്ചും
തുറന്നു പറയുകയാണ് ആരാധ്യ ദേവി. വസ്ത്രധാരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തിയുള്ള കമന്റുകൾ
കിട്ടാറുണ്ട്. ഇപ്പോഴും കിട്ടുന്നുണ്ട്. പക്ഷെ അതൊന്നും ഞാൻ കാര്യമായി എടുക്കാറില്ല.
നെ​ഗറ്റീവും പോസിറ്റീവും പറയുന്നവരുണ്ട്. നെ​ഗറ്റീവ് പക്ഷെ നോക്കാറില്ല. സാരി സിനിമ
ഷൂട്ടിങ് അനുഭവം വളരെ നല്ലതായിരുന്നു.

ഓരോ മോമന്റും ഞാൻ എന്റെ കയ്യിൽ കൊണ്ടുനടക്കുകയാണ്. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ്
സിനിമാ അവസരം വന്നത്. അതിനാൽ വീട്ടുകാർക്ക് ഉൾക്കൊള്ളാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.
ആ സമയത്ത് എനിക്ക് 22 വയസ് മാത്രമായിരുന്നു പ്രായം , പിജി പഠിക്കുകയായിരുന്നു. ഇപ്പോൾ
വിട്ടുപോയാൽ പഠനം ഉപേക്ഷിക്കേണ്ടി വരുമോ, പിന്നീട് കുറ്റബോധം തോന്നും എന്നൊക്കെ എന്നോട്
ആ സമയത്ത് എല്ലാവരും പറയുമായിരുന്നു. അതുകൊണ്ട് തന്നെ പോകേണ്ടെന്ന് അന്ന് അച്ഛനും 
അമ്മയും പറയുന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അവരാണ് എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട്
ചെയ്യുന്നത് ആരാധ്യ പറയുന്നു.

![](https://images.b4blaze.com/2025/02/saree.avif)
