# ‘ഒളിച്ചു കഴിയുന്ന കേഡികളെയും റൗഡികളെയും തിരയുന്നു’ ; ആകാംക്ഷയുണർത്തി ആക്ഷൻ ഹീറോ ബിജു ടീം

- Link: https://ml.b4blaze.com/film-news/action-hero-biju-2-latest-update
- Published: 2023-07-15T18:38:31+05:30
- Author: Shilpa

സബ് ഇൻസ്‌പെക്ടർ ബിജു പൗലോസിനെ ആരും അത്ര പെട്ടന്നൊന്നും മറക്കാൻ ഇടയില്ല. കാരണം, അത്രമാത്രമായിരുന്നു
മലയാള സിനിമാപ്രേമികൾ ആക്ഷൻ ഹീറോ ബിജു എന്ന സിനിമ ഇഷ്ടപെട്ടത്. ഇങ്ങനെയാകണം പോലീസ് 
എന്ന് മലയാളികൾ ഒന്നടങ്കം ചിത്രം കണ്ടതിനു ശേഷം പറഞ്ഞതും അതുകൊണ്ടാണ്. നിവിൻ പോളി നായകനായി
എത്തിയ ചിത്രം സംവിധാനം ചെയ്തത് എബ്രിഡ് ഷൈൻ ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-15-183532-300x300.png?resize=790%2C790&ssl=1)

2016 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി മലയാള സിനിമ പ്രേമികൾ ഒന്നടങ്കം
കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് ചിത്രത്തിന്റെ 
അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുന്നോടിയായി
ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്ന തരത്തിലുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
നിവിൻ പോളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ ഒരു പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-15-183702-228x300.png?resize=818%2C1076&ssl=1)

‘ഒളിച്ചു കഴിയുന്ന കേഡികളെയും റൗഡികളെയും ഡീസികളെയും തിരയുന്നു സ്വയം കണ്ടെത്തുന്നവർ
ചിത്രങ്ങൾ സഹിതം ബന്ധപ്പെടുക.’എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ
ബാക്കി അപ്ഡേറ്റുകൾ പിറകെ വരുന്നുണ്ട് എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നിവിൻ കുറിച്ചിരിക്കുന്നത്.
എന്തായാലും ചിത്രത്തിന്റെ മറ്റുവിശേഷങ്ങൾ അറിയുവാനായി കാത്തിരിക്കുകയാണ് ഏവരും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-15-183547-300x198.png?resize=820%2C541&ssl=1)
