# എസ്‌ഐ ബിജു പൗലോസ് വീണ്ടും എത്തുന്നു!!! ആക്ഷന്‍ ഹീറോ ബിജു 2 പ്രീ പ്രൊഡക്ഷന്‍ തുടങ്ങി

- Link: https://ml.b4blaze.com/film-news/action-hero-biju-2-pre-production-begins
- Published: 2023-09-08T17:39:24+05:30
- Author: Anu

യഥാര്‍ത്ഥ പോലീസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ സമ്മാനിച്ച് പ്രേക്ഷകരെ ആകര്‍ഷിച്ച
ചിത്രമാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു. 2016ല്‍ പുറത്തിറങ്ങിയ 
ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകന്‍. നിവിന്‍ ആദ്യമായി നിര്‍മ്മാതാവായ ചിത്രം
കൂടിയാണ് ആക്ഷന്‍ ഹീറോ ബിജു.
  നിവിന്‍ പോളിയുടെ എസ്‌ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെയും
സഹപ്രവര്‍ത്തകരുടെയും ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഒരു സ്റ്റേഷനിലെ ദൈനംദിന
പ്രവര്‍ത്തനങ്ങളും അതിനിടയില്‍ ഉണ്ടാകുന്ന രസകരമായതും വേദനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ
സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.  ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍
ഒരുങ്ങുകയാണ്. ചിത്രത്തിനായുള്ള ഓഡിഷന്‍ എല്ലാം നേരത്തെ നടത്തിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ
പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. പോളി ജൂനിയര്‍ പിക്‌ചേഴ്സാണ്
ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.
