# ആർആർആറിന് ഓസ്‌കർ ലഭിക്കാൻ കാരണം താനാണെന്ന് അജയ് ദേവ്ഗൺ

- Link: https://ml.b4blaze.com/film-news/actor-ajay-devgn-opesn-up-he-reason-for-get-oscar-for-rrr-movie
- Published: 2023-03-26T13:29:22+05:30
- Author: Rahul

എസ് എസ് രാജമൗലി സൂപ്പർ ഹിറ്റ് ചിത്രമായ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്‌കർ
ലഭിക്കാൻ കാരണം താനെന്ന് ബോളിവുഡ് താരം അജയ് ദേവഗൺ. തന്റെ പുതിയ ചിത്രമായ ഭോലയുടെ പ്രചരണഭാഗമായി‘
കപിൽ ശർമ’ ഷോയിൽ എത്തിയപ്പോഴാണ് അജയ് ദേവഗൺ. ഇക്കാര്യംപറഞ്ഞത്.ഷോയിൽ എത്തിയ അജയ് ദേവഗണിനെ
ആർ.ആർ ആറിന്റെ ഭാഗമായതിൽ അവതാരകനായ കപിൽ ശർമ അഭിനന്ദിച്ചിരുന്നു.

 ഇതിന് മറുപടിയായിട്ടാണ് നാട്ടു നാട്ടു എന്ന പാട്ടിന് ഓസ്‌കർ ലഭിക്കാൻ കാരണം താനാണെന്ന്
അജയ് ദേവഗൺ പറഞ്ഞത്. ‘ ആർ ആർ ആറിന് ഓസ്‌കാർ ലഭിക്കാനുള്ള കാരണം ഞാനാണ്. ഈ പാട്ടിന് 
ഞാനാണ് നൃത്തം ചെയ്തിരുന്നതെങ്കിൽ എന്താകുമായിരുന്നു’ എന്നാണ് അജയ് ദേവഗൺ പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/ajay-r.jpg?resize
=1280%2C720&ssl=1)

‘നാട്ടു നാട്ടു’ എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ചന്ദ്രബോസിന്റെ
വരികൾ രാഹുൽ, കാല ഭൈരവ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. ജൂനിയർ എൻ.ടി. ആറും രാം
ചരണും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമയിൽ അജയ് ദേവ്ഗണും ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്നു.
രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്

 
