# നടന്‍ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!!

- Link: https://ml.b4blaze.com/film-news/actor-ajith-hospitalised
- Published: 2024-03-07T20:55:25+05:30
- Author: Anu

തമിഴകത്തിന്റെ പ്രിയ താരം നടന്‍ അജിത്ത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം
ഉണ്ടായതിനെ തുടര്‍ന്നാണ് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ ചിത്രമായ വിടാമുയര്‍ച്ചിയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം
അനുഭവപ്പെട്ടത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചത്.

അതേസമയം പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയാണെന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍
അറിയിക്കുന്നത്. ആശങ്കപ്പെടേണ്ട തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിനില്ല.
എന്നാല്‍ പതിവ് ആരോഗ്യ പരിശോധനയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ്
റിപ്പോര്‍ട്ടുകള്‍.
  അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ് വിടാമുയര്‍ച്ചി. ‘കലഗ തലൈവന്‍’
എന്ന ചിത്രത്തിന് ശേഷം മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിയേറ്റര്‍
റിലീസിന് മുമ്പ് തന്നെ 100 കോടി രൂപയ്ക്ക് സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ്
സ്വന്തമാക്കിയിരുന്നു. ചിത്രം നിര്‍മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‌സിന്റെ ബാനറില്‍ 
സുഭാസ്‌കറാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്നാണ്
റിപ്പോര്‍ട്ടുകള്‍.  അതേസമയം, കഴിഞ്ഞ ആഴ്ച മകന്‍ അദ്വിക്കിന്റെ പിറന്നാള്‍ അജിത്തും
ശാലിനിയും ആഘോഷമാക്കിയിരുന്നു. ഫുട്ബോള്‍ പ്രേമിയായ അദ്വിക്കിന് ഫുട്ബോള്‍ തീമില്‍ 
ആയിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
