# വീണ്ടും ബൈക്കില്‍ വേള്‍ഡ് ടൂറിനൊരുങ്ങി അജിത്ത്!! മഞ്ജു വാര്യരും ഉണ്ടാകുമോ..?

- Link: https://ml.b4blaze.com/film-news/actor-ajith-kumar-announces-world-bike-tour
- Published: 2023-03-06T20:44:52+05:30
- Author: Anu

നടന്‍ മാത്രമല്ല, സൂപ്പര്‍ റൈഡര്‍ കൂടിയാണ് തമിഴകത്തിന്റെ അജിത്ത്. തുനിവ് മൂവി ഷൂട്ടിംഗിനിടെയാണ്
അജിത്ത് ലഡാക്കിലേക്ക് ബൈക്ക് റൈഡ് നടത്തിയിരുന്നു. അതെല്ലാം വൈറലായിരുന്നു. സിനിമയിലെ
ടീം അംഗങ്ങളും യാത്രയിലുണ്ടായിരുന്നു. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു
വാര്യരും അജിത്തിനൊപ്പമുണ്ടായിരുന്നു. ആ യാത്രയിലെ പ്രചോദനം കൊണ്ടാണ് അടുത്തിടെ മഞ്ജു
റൈഡര്‍ ബൈക്കും സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ, അജിത്ത് വീണ്ടും ബൈക്കില്‍ ഒരു വേള്‍ഡ് ടൂറിന് ഒരുങ്ങിയിരിക്കുകയാണ് എന്നാണ്
പുതിയ റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് 
പൂര്‍ത്തിയായ ശേഷമാണ് വേള്‍ഡ് ടൂര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
  ‘റൈഡ് ഫോര്‍ മ്യൂച്ചല്‍
റെസ്‌പെക്റ്റ്’ എന്ന പേരിലാണ് താരത്തിന്റെ മോട്ടോര്‍ സൈക്കിള്‍ വേള്‍ഡ് ടൂര്‍. അജിത്തിന്റെ
മാനേജര്‍ സുരേഷ് ചന്ദ്രയാണ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് പങ്കുവച്ചത്.

ഇതോടെ ഈ യാത്രയിലും മഞ്ജു കൂടെ ഉണ്ടാകുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അടുത്തിടെ
മഞ്ജു ലൈസന്‍സ് എടുത്തതിന് പിന്നാലെ ബൈക്കും സ്വന്തമാക്കിയതും ആ സൂചന നല്‍കുന്നുണ്ട്.
അജിത്ത് സാര്‍ ആണ് പ്രചോദനമായത് എന്ന് മഞ്ജു പറഞ്ഞിരുന്നു.
  ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ
ബിഎംഡബ്ല്യു 1250 ജിഎസ് എന്ന ബൈക്ക് ആണ് മഞ്ജു വാര്യരും സ്വന്തമാക്കിയത്. അജിത് ഓടിച്ചിരുന്ന
അതേ സീരീസിലുള്ള ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജുവും സ്വന്തമാക്കിയത്. അഡ്വഞ്ചര്‍ വിഭാഗത്തില്‍
പെടുന്ന ഈ ബൈക്കിന് 28 ലക്ഷം രൂപയാണ് വില.

ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള ആഗ്രഹത്തെക്കുറിച്ച് മഞ്ജു വാര്യര്‍ ലൈസന്‍സ് എടുക്കുമ്പോള്‍
പറഞ്ഞിരുന്നു. ലൈസന്‍സ് ലഭിക്കും മുമ്പ് തന്നെ ബൈക്ക് വാങ്ങിയിരുന്നെങ്കിലും ലൈസന്‍സ്
കൈയ്യില്‍ കിട്ടിയ ശേഷമേ വണ്ടി ഓടിക്കുകയുള്ളൂ എന്നും മഞ്ജു പങ്കുവച്ചിരുന്നു.

> Mr Ajith Kumar to start 2nd leg of world motorcycling tour post completion of 
> his project with Lyca production n wld like it to be for a cause n term it as 
> [#RIDEformutualrespect](https://twitter.com/hashtag/RIDEformutualrespect?src=hash&ref_src=twsrc%5Etfw)
> — Suresh Chandra (@SureshChandraa) [March 6, 2023](https://twitter.com/SureshChandraa/status/1632685349469298688?ref_src=twsrc%5Etfw)
