# ‘ചിലർ ഇതിനെ സമ്മാനം എന്ന് വിളിക്കുന്നു, ഞാൻ അതിനെ ചൂഷണം എന്ന് വിളിക്കും’; അക്ഷയ് കുമാർ

- Link: https://ml.b4blaze.com/film-news/actor-akshay-kumar-about-dowry
- Published: 2022-08-11T09:51:57+05:30
- Author: Gargi

സ്ത്രീധനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. സ്ത്രീധനമെന്ന
ദുരാചാരം ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്ത് സ്ത്രീധനം വളരെ കൂടുതലാണെന്ന
വസ്തുതയോട് ഞങ്ങള്‍ക്ക് വിയോജിക്കാന്‍ കഴിയില്ല. ചിലര്‍ അതിനെ സ്ത്രീധനം, സമ്മാനം, ‘
സങ്കല്‍പ്പ്’ എന്ന് വിളിക്കുന്നു. ഇതിന് വ്യത്യസ്ത പേരുകളുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/akshay-kumar-.jpg?
resize=1200%2C628&ssl=1)

‘വിവാഹം വലിയ തോതില്‍ നടത്തണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ഞാന്‍ അതിനെ പിടിച്ചു പറിക്കല്‍
എന്ന് വിളിക്കും. അച്ഛനും സഹോദരനും അത്ര കഴിവില്ലാഞ്ഞിട്ടും അവര്‍ അത് (വിവാഹം) തങ്ങളാലാവുന്നത്
പോലെ നടത്താന്‍ ശ്രമിക്കും. അക്ഷയ് കുമാര്‍ ഇവിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/akshay-kumar-1-1.
jpg?resize=1200%2C628&ssl=1)

തന്റെ ഏറ്റവും പുതിയ റിലീസായ ‘രക്ഷാ ബന്ധന്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ പരിപാടിയില്‍
സംസാരിക്കുകയായിരുന്നു ദേശീയ അവാര്‍ഡ് ജേതാവ്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന
ചിത്രത്തെ ‘സെന്‍സിറ്റീവ്’ എന്നാണ് താരം വിശേഷിപ്പിച്ചത്. ഈ വിഷയത്തില്‍ അധികം സിനിമകള്‍
ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ആമിര്‍ ഖാന്‍ നായകനാകുന്ന ‘ലാല്‍ സിംഗ് ഛദ്ദ’യ്ക്കൊപ്പം‘
രക്ഷാ ബന്ധന്‍’ വ്യാഴാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
