# തനിക്ക് ഇപ്പോഴും ലിപ്പ് ലോക്ക് തരാന്‍ നടിമാര്‍ തയ്യാറാണ്- അലന്‍സിയര്‍

- Link: https://ml.b4blaze.com/film-news/actor-alencier-about-me-too
- Published: 2022-08-19T19:41:19+05:30
- Author: Anu

കുറച്ചുമുന്‍പാണ് നടന്‍ അലന്‍സിയറും മീ ടു വിവാദത്തില്‍ കുടുങ്ങിയത്. കേരളത്തിലെ മീ
ടു ക്യാമ്പയിന്‍ തനിക്കെതിരെ ആരോപണം ഉയര്‍ന്നതോടു കൂടെ അവസാനിക്കുകയാണ് എന്ന് അലന്‍സിയര്‍
പറഞ്ഞിരുന്നു. തന്റെ കൂടെ അഭിനയിച്ചവരോട് താന്‍ ക്ഷമ ചോദിച്ചിരുന്നെന്നും താരം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ മീ ടുവില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍. തനിക്ക് സിനിമയില്‍ ഇപ്പോഴും
ലിപ്പ് ലോക്ക് തരാന്‍ നടിമാര്‍ തയ്യാറാണെന്ന് താരം പറയുന്നു. അത് താന്‍ കുഴപ്പക്കാരന്‍
അല്ല എന്ന് തോന്നിയതിനാല്‍ ആണെന്ന് താരം വ്യക്തമാക്കി.  നടി ദിവ്യ ഗോപിനാഥ് ആയിരുന്നു
താരത്തിനെതിരെ മീ ടു ആരോപണം ഉന്നയിച്ചത്. ‘ ആഭാസം’ എന്ന സിനിമയുടെ ഭാഗമായാണ് നടന്‍ 
അപമര്യാദയായി പെരുമാറി എന്നാണ് നടി വ്യക്തമാക്കിയത്. തുടക്കത്തില്‍ നടി പേര് വെളിപ്പെടുത്തിയിരുന്നില്ല.
പിന്നീടാണ് നടി പേര് വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നത്. അന്ന് താരം താര സംഘടനയായ
എഎംഎംഎക്ക് പരാതി നല്‍കിയിരുന്നു. മാത്രമല്ല ഡബ്ലിയുസിസിക്കും പരാതി നല്‍കിയിരുന്നു.
