# നടന്‍ അമിത് ചക്കാലക്കലിന്റെ പിതാവ് അന്തരിച്ചു!!

- Link: https://ml.b4blaze.com/film-news/actor-amith-chackalakkal-father-dies
- Published: 2023-10-28T13:44:18+05:30
- Author: Anu

യുവനടന്‍ അമിത് ചക്കാലക്കലിന്റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു. അറുപത്തിയഞ്ചു വയസ്
ആയിരുന്നു. ഇന്ന് രാവിലെ 9 മണി മുതല്‍ എറണാകുളം കലൂര്‍ അംബേദ്കര്‍ നഗറിലെ വസതിയില്‍
പൊതുദര്‍ശനം നടത്തും. വൈകിട്ട് നാലിന് എളംകുളം ലിറ്റില്‍ ഫ്‌ലവര്‍ പള്ളി സെമിത്തേരിയില്‍
സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഭാര്യ ഷേര്‍ലി സാജു (മേഴ്സി). മക്കള്‍: അമിത് ചക്കാലക്കല്‍,
അഖില്‍ (അക്കു), മരുമകള്‍ ആതിര അമിത്, പേരക്കുട്ടി ജേക്കബ് അമിത്.
  മലയാളത്തിലെ യുവതാരങ്ങളില്‍
ശ്രദ്ധേയനാണ് നടന്‍ അമിത് ചക്കാലക്കല്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ
സ്വന്തമാക്കിയ താരമാണ് അമിത്. സിനിമാ പശ്ചാലമൊന്നുമില്ലാതെ തന്നെ സ്വന്തം അഭിനിവേശം
കൊണ്ടുമാത്രം സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അമിത് ചക്കാലക്കല്‍. വര്‍ഷങ്ങളുടെ
പ്രയത്‌നത്തിനൊടുവില്‍ സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം.
നവാസ് അലി സംവിധാനം ചെയ്യുന്ന പ്രാവ് ആണ് അമിതിന്റെ പുതിയ ചിത്രം. സാബുമോന്‍ അബ്ദുസമദ്,
മനോജ് കെ യു, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന
സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
