# പറയാതിരിക്കാൻ പറ്റില്ല, വിൻസി വേറെ ലെവൽ പെർഫോമൻസ്!!

- Link: https://ml.b4blaze.com/film-news/actor-aswin-about-rekha-film
- Published: 2023-02-11T12:04:59+05:30
- Author: Ajay

തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ്
മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് രേഖ. വിൻസി അലോഷ്യസും ഉണ്ണി ലാലും 
കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ജിതിൻ ഐസക് തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടൻ അശ്വിൻ.

 രേഖ കണ്ടും കിടിലൻ പടമാണെന്നും ഉണ്ണി ലാലു ഒരു സുഹൃത് എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നവെന്നും
വിൻസി വേറെ ലെവൽ പെർഫോമൻസെന്നാണ് അശ്വിൻ പറഞ്ഞത്. ” രേഖ കണ്ടു കിടിലൻ പടം. ജിതിൻ ഐസക്
തോമസ് ഒരുപാടു ഉയരങ്ങളിൽ നിങ്ങൾ എത്തട്ടെ എന്ന് ആശംസിക്കുന്നു നല്ല എഴുത്ത് മികച്ച 
സംവിധാനം. ഉണ്ണി ലാലു ഒരു സുഹൃത് എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു ഇത് പോലെ ഒരു സിനിമയിൽ
നീ അഭിനയിക്കുക അതിൽ നിന്റെ മാക്‌സിമം ഔട്ട്പുട് കൊടുക്കുക സൂപ്പർ അളിയാ നിന്റെ പെർഫോമൻസ്
കണ്ടു കഴിഞ്ഞപ്പോൾ ഞങ്ങൾ കുട്ടുകാർ എല്ലാം പറഞ്ഞത് ‘ഉണ്ണി ഞെട്ടിച്ചു’ എന്നാണ്. നിന്റെ
റിയൽ സ്വഭാവവും ഇതിലെ കഥാപാത്രവും തമ്മിൽ ഉള്ള വ്യത്യാസം ആണ് നിന്നിലെ നടന്റെ റേഞ്ച്.
വിൻസി വേറെ ലെവൽ പെർഫോമൻസ് ഒരു സിനിമ കണ്ടു അതിലെ ലീഡ് റോൾ ചെയ്ത ആളോട് അഡ്മിറേഷൻ ഒകെ
തോന്നി പോവുന്ന മൊമെന്റ്. വിൻസി നിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു” എന്നാണ്
അശ്വിൻ ഫേസ് ബുക്കിൽ കുറിച്ചത്.

 സിനിമയുടെ രചനയും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ ജിതിൻ തന്നെയാണ് . കാർത്തികേയൻ
സന്താനമാണ് രേഖയുടെ നിർമ്മാണം രേഖ തിയേറ്ററുകളിൽ എത്തിക്കുന്നത് അമിസാറാ പ്രൊഡക്ഷൻസാണ്.
എബ്രഹാം ജോസഫാണ് സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത് നിർവഹിക്കുന്നു.
പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള കഥ പറയുന്ന സിനിമ ഫെബ്രുവരി 10 ന് ആണ്
റിലീസ് ചെയ്തത്

 
