# നടൻ ബൈജു എഴുപുന്നയുടെ മകളുടെ വിവാഹ നിശ്ചയം! സർപ്രൈസ് നൽകികൊണ്ട് മമ്മൂട്ടി 

- Link: https://ml.b4blaze.com/film-news/actor-baiju-ezhupunnas-daughter-engagement
- Published: 2024-07-22T14:23:52+05:30
- Author: Suji

നടൻ ബൈജു എഴുപുന്നയുടെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ഈ ആഘോഷത്തിൽ പങ്കെടുക്കാൻ മലയാളത്തിന്റെ
മെഗാസ്റ്റാർ മമ്മൂട്ടിയും പങ്കെടുത്തു, നടനും, കുടുംബത്തിനും സർപ്രൈസ് നൽകി കൊണ്ടായിരുന്നു
മമ്മൂട്ടിയുടെ കടന്നു വരവ്, കഴിഞ്ഞ ദിവസമായിരുന്നു ബൈജു എഴുപുന്നയുടെ മകൾ അനീറ്റയുടെ
വിവാഹ നിശ്ചയം.സ്റ്റെഫാൻ ആണ് അനീറ്റയുടെ വരൻ, മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അനേകം 
സിനിമ താരങ്ങളും ഈ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/baiju1.jpg?resize
=687%2C435&ssl=1)

രമേഷ് പിഷാരടി, ടിനി ടോം, അബു സലിം, ആന്റോ ജോസഫ്, ബാല ഷീലു എബ്രഹാം, ലിസ്റ്റിൻ സ്റ്റീഫൻ
തുടങ്ങിയ പ്രമുഖർ ഈ നിശ്ച്ചയ ചടങ്ങിൽ പങ്കെടുത്തു,  നടൻ ടിനി ടോം പറയുന്നത് ‘ബൈജുവിന്റെ
കുടുംബവുമായി ഏറെ അടുത്തബന്ധമുള്ളവരാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ സെലിബ്രിറ്റി ആയിട്ടല്ല
ഇവിടെ വന്നിട്ടുള്ളത്, സ്ഥിരമായി ഇവിടുന്ന് ഭക്ഷണം കഴിക്കുന്ന വീടാണിത്, അദ്ദേഹത്തിന്റെ
മകളുടെ വിവാഹ0  തന്നെ ആയെന്നു വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/ma2-2.jpg?resize
=1094%2C431&ssl=1)

അതുപോലെ നടൻ ബാല പറയുന്നത് തനിക്ക് സൗഹൃദം എന്തെന്ന് കാണിച്ചു തന്ന വ്യക്തിയാണ് ബൈജു
ചേട്ടൻ, എന്നെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ട്ടമാണ്, ഇങ്ങനൊരു വേദിയിൽ  അദ്ദേഹം എന്നെ വിളിച്ചതിന്
ഒരുപാട് സന്തോഷം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/ba1-3.jpg?resize
=1091%2C421&ssl=1)

 

 
