# ലിയോ ഫസ്റ്റ് ഷോയ്‌ക്കെത്തി ബാല!! എലിസബത്ത് എവിടെയെന്ന് ആരാധകരും, മറുപടി പറഞ്ഞ് താരം

- Link: https://ml.b4blaze.com/film-news/actor-bala-about-leo-movie
- Published: 2023-10-21T19:43:43+05:30
- Author: Anu

മലയാളികളുടെ പ്രിയതാരമാണ് നടന്‍ ബാല. ഗുരുതര കരള്‍ രോഗത്തിനെ തുടര്‍ന്ന് അത്ഭുതകരമായി
 ാരം ജീവിതത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. വീണ്ടും സിനിമയിലും സോഷ്യലിടത്തും
സജീവവുമായിരിക്കുകയാണ്. ബാലയുടെ ഭാര്യ എലിസബത്തിനും ഏറെ ആരാധകരുണ്ട്.

തെന്നിന്ത്യന്‍ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ലിയോ കാണാന്‍ എത്തിയ വിശേഷമാണ്
ബാല പങ്കുവച്ചിരിക്കുന്നത്. ഭാര്യ എലിസബത്തിനെ ചിത്രം കാണാന്‍ കൂട്ടാത്തതിനെ കുറിച്ച്
ബാല പറയുന്നതാണ് ശ്രദ്ധേയമാകുന്നത്.
  ബാല പോകുന്നിടത്ത് എല്ലാം ഭാര്യ എലിസബത്തിനെയും
സാധാരണ കാണാറുണ്ട്. എന്താണ് ഭാര്യയെ കൂട്ടാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍, ‘ഞാന്‍ 
ആക്ടര്‍ ആയതുകൊണ്ട് സിനിമാ തിയേറ്ററില്‍ വന്നു, അവള്‍ ഡോക്ടര്‍ ആയതുകൊണ്ട് ചിലപ്പോള്‍
ഓപ്പറേഷന്‍ തിയേറ്ററിലായിരിക്കും എന്നായിരുന്നു താരത്തിന്റെ മറുപടി.

അതേസമയം, ചിത്രത്തിനെ കുറിച്ച് ബാല പറയുന്നുണ്ട്, എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ക്ലൈമാക്സ്
വരെ സംവിധായകന്‍ ആ സസ്പെന്‍സ് കൊണ്ടു പോയി. അതാണ് സിനിമയുടെ വിജയം. ലോകേഷ് സിനിമയാണോ,
വിജയ് സിനിമയാണോ എന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. രണ്ടുപേരുടെയും സിനിമയാണ്, രണ്ട്
പേരും ലെജന്റ്സ് ആണ്. പക്ഷെ എന്തൊക്കെയായാലും ഈ സിനിമ വിജയ് ഫാന്‍സിനൊപ്പമിരുന്ന് തിയേറ്ററില്‍
തന്നെ കാണണം’ എന്നാണ് ബാല പറയുന്നത്.
  വിജയ് സര്‍ കരിയറില്‍ ഇതുവരെ ചെയ്യാത്ത, തൃഷ
വിജയ് ഫാന്‍സ് ആഗ്രഹിക്കുന്ന ഒരു ബ്യട്ടിഫുള്‍ സീന്‍ ചിത്രത്തിലുണ്ട്. അത് സസ്പെന്‍സാണെന്നും
ബാല പറയുന്നു. സിനിമയ്ക്ക് ഇപ്പോള്‍ നല്ല സമയമാണ്എനിക്ക് തോന്നുന്നു. പ്രൊഡ്യൂസേഴ്സിനും
ഡിസ്ട്രിബ്യൂട്ടേഴ്സിനും എല്ലാം ഇപ്പോള്‍ നല്ല വരുമാനം കിട്ടുന്നുണ്ട്. ജയിലര്‍ പടം
800 കോടി കടന്നു, ജവാന്‍ ആയിരം കോടി കടന്നു. അതുപോലെ ലിയോയും കോടികള്‍ വാരട്ടെ. അപ്പോഴാണ്
സിനിമാ വ്യവസായം നിലനില്‍ക്കുന്നത് എന്നും ബാല പറഞ്ഞു. . വിജയിയുടെ കരിയറിലെ പുതിയ 
റെക്കോര്‍ഡാണ് ലിയോ തീര്‍ത്തിരിക്കുന്നത്. തൃഷയും വിജയയും ഒന്നിച്ചെത്തിയതും ആരാധക 
പ്രതീക്ഷ കൂട്ടിയിരുന്നു. അടുത്തിടെ ബാല പുതിയ ആഡംബരകാര്‍ സ്വന്തമാക്കിയിതും സോഷ്യലിടത്ത്
വൈറലായിരുന്നു.
