# അഭിരാമിക്ക് കുട്ടി വേണമെങ്കില്‍ കല്യാണം കഴിക്കൂ..എന്റെയും അമൃതയുടെയും കുഞ്ഞാണ് പാപ്പു- ബാല

- Link: https://ml.b4blaze.com/film-news/actor-bala-against-abhirami-suresh
- Published: 2023-12-27T19:40:54+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ബാല. താരവും ഗായിക അമൃതയുമായുള്ള വിവാഹമോചനം
വലിയ വിവാദമായിരുന്നു. ഇപ്പോഴും വിഷയത്തില്‍ വിവാദങ്ങള്‍ തുടരുകയാണ്. അടുത്തിടെയാണ്
ബാല അമൃതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയത്. അമൃതയെ കാണാന്‍ പാടില്ലാത്ത 
സാഹചര്യത്തില്‍ കണ്ടതാണ് വിവാഹമോചനത്തിന് കാരണമായതെന്ന് ബാല ആരോപിച്ചിരുന്നു. പിന്നാലെ
വിഷയത്തില്‍ ബാലയ്‌ക്കെതിരെ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ അഭിരാമിയുടെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് ബാല. തങ്ങളുടെ ജീവിതത്തില്‍
സംഭവിച്ചതിനെ കുറിച്ചും പറയുകയാണ് ബാല. താന്‍ അഭിരാമിയെ സ്വന്തം അനുജത്തി ആയാണ് താന്‍
കണ്ടത്. ഇതുവരെയും അവര്‍ക്കെതിരെ സംസാരിച്ചിട്ടില്ല. എന്റെ മകളുടെ മേല്‍ അഭിരാമി അവകാശം
പറയരുത്, എന്റെയും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/abhirami-suresh.
jpg?resize=954%2C1280&ssl=1)

അമൃതയുടെയും കുഞ്ഞാണ് അത്. അഭിരാമിക്ക് കുട്ടി വേണമെങ്കില്‍ അഭിരാമി കല്യാണം കഴിക്കൂ,
അല്ലാതെ എന്റെ കുഞ്ഞിനെ വീട്ടില്‍ വച്ചിട്ട് ഞങ്ങള്‍ക്ക് ഒരു കുട്ടിയുണ്ട് എന്ന് പറയുന്നത്
ശരിയല്ലെന്ന് ബാല പറയുന്നു.

മൂന്ന് വയസുള്ള മകളെ റേപ്പ് ചെയ്‌തെന്ന് തനിക്കെതിരെ കേസ് കൊടുത്തിരുന്നു. കോടതി അത്
കേട്ടപാടെ തള്ളിക്കളഞ്ഞു. 1500 – ന് മുകളില്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നവനാണ് ഞാന്‍.
ആ ഞാന്‍ അങ്ങനെ ചെയ്യുമോ? എല്ലാ തെളിവുകളും കോടതിക്ക് മുന്‍പാകെ കൊടുത്തിരുന്നു. ഏതെങ്കിലും
അച്ഛന്‍ ഇതൊക്കെ സഹിക്കുമോ ബാല ചോദിക്കുന്നു.
  കാണുവാന്‍ പാടില്ലാത്ത സാഹചര്യത്തില്‍
അമൃതയെ കണ്ടതുകൊണ്ടാണ് ബന്ധം ഉപേക്ഷിച്ചതെന്ന് ബാലയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ്
അഭിരാമി പ്രതികരണവുമായി എത്തിയത്. തങ്ങള്‍ കഷ്ട്ടപ്പെട്ടാണ് ജീവിക്കുന്നത്, സഹായിച്ചില്ലെങ്കിലും
ഉപദ്രവിക്കരുത്. ഇത്തരം ആരോപണങ്ങള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നു, സംഗീതം മാത്രമാണ് 
കൈമുതല്‍, അത് വച്ച് തങ്ങള്‍ കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്. വീണ്ടും
പഴയ കാര്യങ്ങള്‍ പറഞ്ഞ് ഉപദ്രവിക്കരുതെന്നും അഭിരാമി പറഞ്ഞിരുന്നു.
