# അത് ദേഷ്യപ്പെട്ട് പറഞ്ഞതല്ല, എല്ലാം തുറന്ന് പറഞ്ഞ് ബാല

- Link: https://ml.b4blaze.com/film-news/actor-bala-explanation-on-emotional-video
- Published: 2022-10-08T22:45:28+05:30
- Author: Anu

സ്വകാര്യ ചാനലിലെ കോമഡി പരിപാടിക്കിടയില്‍ ദേഷ്യപ്പെട്ടതില്‍ വിശദീകരണവുമായി നടന്‍ 
ബാല. ഫ്‌ലവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് പ്രോഗ്രാമിലാണ് താരം വൈകാരികമായി സംസാരിച്ചത്.
താരം ഫേസ്ബുക്ക് വീഡിയോയിലാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.

പരിപാടിയില്‍ പെട്ടെന്നുള്ള ദേഷ്യത്തിന്റെ പുറത്ത് സംസാരിച്ചതല്ല. ഏറെ ചിന്തിച്ച് തന്നെയാണ്
കാര്യങ്ങള്‍ പറഞ്ഞതെന്ന് ബാല പറയുന്നു. എന്നാല്‍ ചാനല്‍ പരിപാടിക്കിടയില്‍ നടന്ന സംഭവം
എന്താണ് നടന്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന വിധം എന്തോ 
പരിപാടിയില്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാകുകയാണ്.
  നമസ്‌കാരം, ഇത് ബാലയാണ്. ഇന്നലെ
ഞാന്‍ കൊച്ചിയിലുണ്ടായിരുന്നു. ഒരു ചാനലിലെ കോമഡി ഷോയുടെ ചിത്രീകരണമുണ്ടായിരുന്നു. 
പക്ഷെ എന്റെ മനസില്‍ തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ ആ പരിപാടിയില്‍ പറഞ്ഞിട്ടുണ്ട്.
അത് ഞാന്‍ ദേഷ്യപ്പെട്ട് പറഞ്ഞതല്ല. ഞാന്‍ വളരെ വളരെ വളരെ ഓര്‍ത്ത്, വളരെ ചിന്തിച്ച്
പറഞ്ഞതാണെന്നും ബാല പറയുന്നു.  ഇപ്പോള്‍ താന്‍ ചെന്നൈയിലാണ്. 15ന് ശേഷം ഞാന്‍ തിരിച്ചെത്തും.
ഞാന്‍ ഇപ്പോള്‍ ചെന്നൈയില്‍ കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വന്നതാണ്. ഞാന്‍ ആര്‍ക്കും
ഒരു അഭിമുഖം നല്‍കാന്‍ തയ്യാറാണ്. പക്ഷെ നേരിട്ട് മുന്നോട്ട് വന്ന് ചോദിക്കണം എന്നും
ബാല വ്യക്തമാക്കുന്നു.  നടന്റെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നടന്ന സംഭവം എന്താണെന്ന്
ആരാധകര്‍ ചോദിക്കുന്നുണ്ട്. ബാലയുടെ രണ്ടാം വിവാഹവും തകര്‍ന്നെന്ന് രീതിയില്‍ സോഷ്യലിടത്ത്
വാര്‍ത്തകള്‍ നിറയുന്നുണ്ട്. ഇപ്പോള്‍ താന്‍ അമ്മയോടൊപ്പമാണ് താമസമെന്ന് ബാല തന്നെ 
വ്യക്തമാക്കിയിരുന്നു. അതേസമയം അടുത്തിടെയായി ഭാര്യ എലിസബത്തിനെ വീഡിയോയില്‍ ഒന്നും
കാണാറുമില്ല, ഇതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.
