# നടന്‍ ബിബിന്‍ ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു!!!നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം

- Link: https://ml.b4blaze.com/film-news/actor-bibin-george-injured-during-shooting
- Published: 2023-12-13T19:25:40+05:30
- Author: Anu

യുവനടന്‍ ബിബിന്‍ ജോര്‍ജിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റും. ഷൂട്ടിംഗ് പുരോഗമിക്കുന്ന
ചിത്രം ഗുമസ്തന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടമുണ്ടായത്. ചിത്രത്തിലെ ആക്ഷന്‍
രംഗത്തിന്റെ ചിത്രീകരണത്തിനാണ് നടന് പരിക്കേറ്റത്.
  ചിത്രീകരിക്കുന്നതിനിടയില്‍ നിയന്ത്രണം
വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം. അപകട സമയത്ത് താരത്തിനൊപ്പമുണ്ടായിരുന്ന സ്റ്റണ്ട് മാന്‍മാരില്‍
ഒരാളെ അപ്പോള്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്‍ ബിബിന്‍ ജോര്‍ജിന്റെ
പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം 
ഇന്നത്തേയ്ക്ക് നിര്‍ത്തിവച്ചു.  മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ ജോബി
സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുമസ്തന്‍ ബിബിന്‍ ആണ് നായകന്‍. ദിലീഷ് പോത്തന്‍, ജെയ്‌സ്
ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, മക്ബുല്‍ സല്‍മാന്‍ കൈലാഷ്,
എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പാലക്കാടും പരിസര പ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ
ചിത്രീകരണം നടക്കുന്നത്. സൂപ്പര്‍ ഹിറ്റുകളായ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ 
ഹൃത്വിക് റോഷന്‍ എന്നിവയുടെ തിരക്കഥാകൃത്താണ് ബിബിന്‍ ജോര്‍ജ്ജ്.
