# വേദിയില്‍ വെച്ച് പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍ ചിമ്പു! എനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്ന് താരം

- Link: https://ml.b4blaze.com/film-news/actor-chimbu-emotional-speech
- Published: 2021-11-19T15:41:13+05:30
- Author: Rahul

അഭിനയത്തികവ് കൊണ്ടും നൃത്തത്തിലെ കഴിവ് കൊണ്ടും തമിഴ് സിനിമാ രംഗത്ത് ഏറെ ആരാധകരെ 
സൃഷ്ടിച്ച താരമാണ് ചിമ്പു. ആലാപനത്തിലും താരം ഒട്ടും പിറകോട്ടല്ല. താരത്തിന്റെ പുതിയ
ചിത്രങ്ങള്‍ അണിയറയില്‍ പ്രദര്‍ശനത്തിനായി ഒരുങ്ങുകയാണ്. അതിനിടെ ചിമ്പുവിന്റെ ഒരു 
വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/chimbb-300x135.jpg?
resize=851%2C383&ssl=1)

ഒരു സിനിമാ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെ വികാരധീനായി പൊട്ടിക്കരയുന്ന ചിമ്പുവിന്റെ
ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.പുതിയ ചിത്രമായ മാനാടിനെ കുറിച്ച് സംസാരിക്കവെയാണ്
ചിമ്പു വിതുമ്പിപ്പോയത്. ആരാധകരുടെ പിന്തുണ തനിക്ക് എപ്പോഴും വേണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു
അദ്ദേഹത്തിന്റെ സംസാരം. ചിമ്പുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…’പൊതുവെ ഞാന്‍ പലയിടത്തും
സിനിമയെക്കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. ഇനി എന്ത് പറയണമെന്ന് എനിക്കറിയില്ല. എനിക്ക്
വല്ലാത്ത വേദന തോന്നുന്നു. ഞാന്‍ ഒരുപാട് പ്രശ്നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/76243797-300x226.
jpg?resize=846%2C637&ssl=1)

അതെന്നെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്റെ പ്രശ്നങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്തോളം,
പക്ഷേ ദയവായി നിങ്ങള്‍ എനിക്ക് കരുതല്‍ നല്‍കണം, എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം വേദിയില്‍
വെച്ച് പൊട്ടിക്കരഞ്ഞത്. ‘മാനാട്’ സിനിമയുമായി ബന്ധപ്പെട്ട് താരത്തിനു നേരെ വധഭീഷണി
ഉയര്‍ന്നിരുന്നത് ആയി മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. സിനിമയുടെ റിലീസ് തടയാനും 
ചിലര്‍ ശ്രമം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് റിലീസ് ഏറെക്കാലം നീണ്ടുപോയിതെല്ലാം അദ്ദേഹത്തെ
അസ്വസ്ഥനാക്കിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Simbu_FB-300x200.
jpg?resize=866%2C577&ssl=1)

ഈ മാസം തന്നെ റിലീസാകുന്ന സിനിമ ബിഗ് സ്‌ക്രീനില്‍ വരുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടം ആകുമെന്നും
ചിമ്പു ആ വേദിയില്‍ വെച്ച് പറഞ്ഞു.

 
