# ഭാര്യയുമായേ പിരിഞ്ഞിട്ടുള്ളൂ! ഇന്നും രജനികാന്ത് ഫാന്‍ തന്നെ..! ധനുഷിന്റെ പുതിയ പോസ്റ്റിന് നന്ദി പറഞ്ഞ് ആരാധകര്‍!

- Link: https://ml.b4blaze.com/film-news/actor-dhanush-latest-tweet
- Published: 2022-06-18T12:16:04+05:30
- Author: Sreekumar

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ഇന്നലെ തലൈവര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ
സിനിമയെ കുറിച്ചുള്ള വാര്‍ത്ത എത്തിയത്. രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ
സിനിമയാണ് ജയിലര്‍. അദ്ദേഹത്തിന്റെ 169-ാം ചിത്രം പ്രഖ്യാപനം മുതല്‍ തലൈവര്‍ 169 എന്നാണ്
അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ടൈറ്റില്‍ കൂടി പുറത്ത് വിട്ടുകൊണ്ട്
ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/jailer-4.jpg?resize
=700%2C400&ssl=1)

ഇത് രജനികാന്തിന്റെ ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. തമിഴ് സിനിമാ ലോകത്തെ പ്രമുഖരെല്ലാം
അദ്ദേഹത്തിന്റെ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് എത്തിയിരുന്നു. ഇപ്പോഴിതാ രജനികാന്തിന്റെ
നടനും മരുമകനും ആയിരുന്ന സൂപ്പര്‍സ്റ്റാര്‍ ധനുഷിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധ
നേടുകയാണ്. അദ്ദേഹവും തന്റെ ട്വിറ്റര്‍ പേജ് വഴി ജയിലര്‍ എന്ന രനികാന്ത് സിനിമയുടെ 
പോസ്റ്റര്‍ പങ്കുവെച്ച് എത്തിയിട്ടുണ്ട്, പോസ്റ്റിന് അടിയില്‍ ഒരുപാട് പേരാണ് ധനുഷിന്

> ♥️♥️???????????????? [pic.twitter.com/SgpOWz9i12](https://t.co/SgpOWz9i12)
> — Dhanush (@dhanushkraja) [June 17, 2022](https://twitter.com/dhanushkraja/status/1537788804714856448?ref_src=twsrc%5Etfw)

നന്ദി അറിയിച്ചും ആശംസകള്‍ നേര്‍ന്നും എത്തിയിരിക്കുന്നത്. ഇതൊരു ഫാന്‍ ബോയ് നിമിഷമാണെന്നാണ്
ആരാധകര്‍ പറയുന്നത്. താന്‍ ഒരു രജനികാന്ത് ഫാന്‍ ആണെന്ന് ധനുഷ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യുമായി ധനുഷ് വിവാഹബന്ധം വേര്‍പ്പെടുത്തി
പിരിഞ്ഞു ജീവിക്കുകയാണെങ്കില്‍ കൂടി തലൈവരോടുള്ള സ്‌നേഹത്തിനും ബഹുമാനത്തിനും അതൊരു
കാരണമായിട്ടേ ഇല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ധനുഷ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/dhanush67.jpg?resize
=960%2C540&ssl=1)

അതേസമയം, ജയിലര്‍ എന്ന് പേരിട്ടിരിക്കുന്ന രജനികാന്ത് സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍
അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. വിജയ് നായകനായി എത്തിയ ബീസ്റ്റിന് ശേഷം നെല്‍സണ്‍
ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ജയിലര്‍.
