# ‘ഞാൻ പോവാ’ അച്ഛനോട് പിണങ്ങി മാമാട്ടി ; കുറുമ്പിപ്പാറുവെന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/actor-dileep-on-mahalakshmi
- Published: 2023-07-12T18:03:04+05:30
- Author: Shilpa

മലയാളികളുടെ പ്രിയ താരങ്ങളാണ് ദിലീപും കാവ്യയും. സിനിമയിൽ മാത്രമല്ല ഇപ്പോൾ ജീവിതത്തിലും
ഇവർ ജോഡികളാണ്. അതുകൊണ്ട് തന്നെ ഇരുവരുടെയും വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് ഒരു പ്രത്യേക
ഇഷ്ടമാണ്. മീനാക്ഷിയെ പോലെ തന്നെ ആരാധകരുടെ മനം കവർന്ന താരപുത്രി തന്നെയാണ് മഹാലക്ഷ്മിയും.
അതുകൊണ്ട് തന്നെ താരപുത്രിയുടെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-12-175940-300x173.png?resize=831%2C479&ssl=1)

അത്തരത്തിൽ ദിലീപ് മഹാലക്ഷ്മിയെ കുറിച്ച് ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ കാര്യങ്ങളാണ് 
ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ” അവൾ ഭയങ്കര കാന്താരിയാണ്. മഹാലക്ഷ്മി എന്നു പറയാൻ
ബുദ്ധിമുട്ടുള്ളതുകൊണ്ട് അവൾ തന്നെയിട്ട പേരാണ് മാമ്മാട്ടി എന്നത്. രണ്ടു ദിവസം നൈറ്റ്
ഷൂട്ടുമൊക്കെയായി തിരക്കിലായതോണ്ട് രാവിലെ അവൾ ക്ലാസിൽ പോവുന്നതിനു മുൻപു വിളിച്ചപ്പോൾ
ഞാൻ ഫോണെടുത്തിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-12-175958-300x131.png?resize=767%2C335&ssl=1)

ഞാൻ നോക്കിയപ്പോൾ അവളുടെ ഒരു വോയിസ് നോട്ട് കിടക്കുന്നുണ്ട്. “അച്ഛനെ ഞാൻ ഇന്നലെ
വിളിച്ചു, അച്ഛനെ ഞാൻ ഇന്നും വിളിച്ചു, ഫോണെടുത്തില്ല, ഞാൻ പോവാ”. അതു കഴിഞ്ഞ് ഫോൺ
കട്ട് ചെയ്തിട്ട് കാവ്യയോട് പറഞ്ഞത്രെ, “ഇനി അച്ഛൻ വിളിക്കും. നമ്മൾ എടുക്കരുത്. അത്രയേ
നമുക്ക് ചെയ്യാൻ പറ്റൂ,” എന്നായിരുന്നു ദിലീപ് പറഞ്ഞത്. മാമാട്ടി കുറുമ്പിയാണോ എന്ന
അവതാരകന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ ഈ മറുപടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-12-180011-300x190.png?resize=771%2C488&ssl=1)
