# പതിവ് തെറ്റിച്ചില്ല, ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്!!

- Link: https://ml.b4blaze.com/film-news/actor-dileep-visits-sabarimala
- Published: 2022-11-18T12:19:23+05:30
- Author: Sreekumar

ശബരിമലയില്‍ എത്തി അയ്യനെ കണ്ടു വണങ്ങി നടന്‍ ദിലീപ്. സുഹൃത്ത് ശരത്തിനൊപ്പമാണ് താരം
കഴിഞ്ഞ ദിവസം രാത്രി ശബരിമലയില്‍ എത്തിയത്. വ്യാഴാഴ്ച രാത്രി ദേവസ്വം ബോര്‍ഡ് ഗസ്റ്റ്
ഹൗസില്‍ തങ്ങിയ ശേഷം ഇന്ന് രാവിലെയാണ് ദിലീപ് സന്നിധാനത്ത് എത്തിച്ചേര്‍ന്നത്. സന്നിധാനത്ത്
എത്തിയ താരം പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയിരുന്നു. മേല്‍ ശാന്തിയേയും തന്ത്രിയേയും
നേരില്‍ കാണുകയും ചെയ്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/dileep-sabarimala1.
jpg?resize=1280%2C720&ssl=1)

സന്നിധാനത്തും മാളികപ്പുറത്തും എത്തിയ താരം നെയ്യഭിഷേകവും പുഷ്പാഭിഷേകവും മറ്റ് പ്രത്യേകമായ
വഴിപാടുകളുമാണ് നടത്തിയത്. ഇരുമുടിക്കെട്ടില്ലാതെയാണ് താരം സന്നിധാനത്ത് എത്തിയത്. 
കഴിഞ്ഞ ഏപ്രില്‍ മാസത്തിലും താരം ശബരിമലയില്‍ എത്തിയിരുന്നു ഇത്തവണയും പതിവ് മുടക്കാതെ
തന്നെ താരം അയ്യനെ കാണാന്‍ എത്തുകയായിരുന്നു. അതേസമയം, സിനിമാ രംഗത്തും സജീവമാവുകയാണ്
ദിലീപ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dileep-2-.jpg?resize
=1200%2C628&ssl=1)

നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും താരം മലയാള സിനിമയില്‍ ഇപ്പോള്‍ വീണ്ടും
നിറഞ്ഞു നില്‍ക്കുകയാണ്. തട്ടാശ്ശേരിക്കൂട്ടം എന്ന സിനിമയാണ് ദിലീപ് പുതുതായി നിര്‍മ്മിച്ച
സിനിമ. സഹോദരന്‍ അനൂപ് ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. അര്‍ജുന്‍ അശോകന്‍ ആണ് ചിത്രത്തില്‍
നായകനായി എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dileepp.jpg?resize
=585%2C607&ssl=1)

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യാണ് ദിലീപിന്റെ ഏറ്റവും പുതിയ സിനിമ. ബിഗ്
ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയാണ് ദിലീപിന്റെ നായിക. അതേസമയം, വോയിസ് ഓഫ്
സത്യനാഥനും ദിലീപിന്റേതായി അണിയറയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ്.
