# ഒടുവിൽ ആ അപൂർവ്വ നേട്ടം സ്വന്തമാക്കി ദുൽഖർ സൽമാൻ !!

- Link: https://ml.b4blaze.com/film-news/actor-dulquer-salman-collection-record
- Published: 2022-11-15T10:07:33+05:30
- Author: Ajay

മലയാള സിനിമയിൽ യുവതാരങ്ങൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചതാണെന്ന് പറയാതെ വയ്യ. ഒരോരുത്തരും
അഭിനയ മികവിൽ വളരെയധികം മുന്നോട്ടി പോയികൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ യശസ്സ് ഇന്ത്യൻ
സിനിമകളിൽ കൊണ്ടുവന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വ്യക്തിയാണ് യുവതാരം ദുൽഖർ സൽമാൻ. 
പാൻ ഇന്ത്യൻ നായകനായി വളർന്നിരിക്കുകയാണ് ദുൽഖർ സൽമാൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/dq-2.jpg?resize=
1280%2C720&ssl=1)

ദുൽഖർ സൽമാന്റെ സീതാ രാമം വിവിധ ഭാഷ പതിപ്പുകൾ വൻ ഹിറ്റായി മാറിയിരുന്നു. എന്നാൽ ഇപ്പോഴിതാ
മലയളത്തിനെ മറ്റ് യുവ താരങ്ങളെ മറി കടന്ന് പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്
ദുൽഖർ. മലയാള സിനിമകളിൽ യുവതാരങ്ങളുടെ സോളോ ഹിറ്റ് ചിത്രങ്ങളിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ
കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുന്നത് ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് ആണ്.

 കോവിഡിന് ശേഷം തിയേറ്റർ റിലീസായി എത്തിയ സിനിമ ആദ്യദിനം നേടിയത് 19 കോടിയാണ് 7.2 
കോടിയുമായി ടൊവിനോ ചിത്രം ‘തല്ലുമാല’ രണ്ടാം സ്ഥാനത്തും 5.5 കോടിയുമായി പൃഥ്വിരാജിന്റെ
കടുവയാണ് മൂന്നാം സ്ഥാനത്ത്. 5.4 കോടി നേടി പ്രണവ് മോഹൻലാലിന്റെ ഹൃദയം നാലാം സ്ഥാനത്തും
ഫഹദിന്റെ ട്രാൻസ് 3.5 കോടിയുമായി അഞ്ചാം സ്ഥാനത്തുമുണ്ട്. ചിത്രങ്ങളുടെ കളക്ഷന്റെ പട്ടിക
പുറത്തു വിട്ടത് ചിത്രങ്ങളുടെ കളക്ഷൻ ട്രാക്ക് ചെയ്യുന്ന ഫോറം കേരളയാണ്

 
