# അദ്ദേഹത്തെ പോലെയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്..!! ദുല്‍ഖര്‍ സല്‍മാന്‍

- Link: https://ml.b4blaze.com/film-news/actor-dulquersalmaan-about-mammootty
- Published: 2022-02-09T09:06:01+05:30
- Author: Rahul

ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍യ താരപുത്രന്റെ
ലേബലില്‍ സിനിമാ രംഗത്തേക്ക് എത്തിയ ദുല്‍ഖര്‍ അഭിനയത്തില്‍ മാത്രമല്ല തന്റെ മിടുക്ക്
തെളിയിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കാരണം, ഒരു ഗായകന്‍ എന്ന നിലയിലും ഡാന്‍സര്‍
എന്ന നിലയിലും ഇപ്പോള്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയിലും ദുല്‍ഖര്‍ സിനിമാ രംഗത്ത് 
തിളങ്ങുകയാണ്. മാത്രമല്ല, മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലെയും സജീവ സാന്നിധ്യമാണ്
താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/1600x960_964100-
dulquer-salmaan-2-300x180.jpg?resize=947%2C568&ssl=1)

അഭിനയ ജീവിതത്തില്‍ 10 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്ന താരം അച്ഛന്‍ മമ്മൂട്ടി തന്നെ
എത്രത്തോളം ജീവിതത്തിലും സിനിമയിലും സ്വാധീനിച്ചിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്
ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ദുല്‍ഖറിന്റെ വാക്കുകളിലേക്ക്…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/05/dulquer-about-mammootty-
300x169.jpg?resize=875%2C493&ssl=1)

എല്ലാവരുടേയും ജീവിതത്തില്‍ രക്ഷിതാക്കള്‍ സ്വാധീനം ചെലുത്തിയത് പോലെ എന്റെ ജീവിതത്തിലും
വാപ്പച്ചിയുടെ സാന്നിധ്യത്തിന് വലിയ പങ്കുണ്ട്. ‘ഏതൊരും മക്കളും ഏതെങ്കിലും വിധത്തില്‍
അച്ഛനെ അനുകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അത് എല്ലായ്പ്പോഴും അവരുടെ കരിയര്‍ പാത തെരഞ്ഞെടുക്കുന്നതിന്
മാത്രമാകില്ല.

![dulquer salmaan about mother](https://i0.wp.com/ml.b4blaze.com/wp-content/uploads/
2021/05/dulquer-salmaan-about-mother-300x169.jpg?resize=1001%2C564&ssl=1)

അവരുടെ മൂല്യങ്ങള്‍, സ്വഭാവവിശേഷങ്ങള്‍ അല്ലെങ്കില്‍ അവര്‍ സ്വയം എങ്ങനെ പെരുമാറുന്നു,
അങ്ങനെ പലതിനേയും കുറിച്ചായിരിക്കാം. അങ്ങനെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്,’
സമൂഹത്തില്‍ മാത്രമല്ല, കുടുംബങ്ങള്‍ക്കുള്ളിലും വലിയ ബഹുമാനമുള്ള ആളാണ് വാപ്പച്ചിയെന്നും
അതുകൊണ്ടുതന്നെ അദ്ദേഹത്തെപോലെ ഒരാളാകാന്‍ താനും ആഗ്രഹിച്ചിരുന്നു എന്നും ദുല്‍ഖര്‍
കൂട്ടിച്ചേര്‍ത്തു.

 

 
