# നടൻ ഇ എ രാജേന്ദ്രൻ അന്തരിച്ചു; മുകേഷിന്റെ അളിയൻ കൂടിയാണ് ഇദ്ദേഹം

- Link: https://ml.b4blaze.com/film-news/actor-e-a-rajendran-passed-away
- Published: 2026-03-26T14:28:56+05:30
- Author: Shilpa

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ
കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ
നാളെ സംസ്കാരം നടക്കും. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍
എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ രാജേന്ദ്രൻ കാരക്ടർ റോളുകളിലും, വില്ലൻ റോളുകളിലും
അഭിനയിച്ചു.

നാടകം, സിനിമ എന്നിവയോടൊപ്പം തന്നെ മലയാള ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവമായിരുന്നു.
പ്രശസ്ത നാടകാഭിനേതാക്കളായിരുന്ന ഓ മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ്
രാജേന്ദ്രന്റെ ഭാര്യ. അവരുടെ മകൻ ദിവ്യദർശൻ സിനിമാഭിനേതാവാണ്. നടനും എംഎൽഎയുമായ എം 
മുകേഷിൻ്റെ സഹോദരി ഭർത്താവ് കൂടിയായാണ് രാജേന്ദ്രൻ.
