# വീട്ടിലേക്ക് പുതിയ അംഗമെത്തി…! ഒരു ഇതിഹാസക്കാരന്‍..! സന്തോഷവാര്‍ത്ത പുറത്ത് വിട്ട് ഹരീഷ് പേരടി..!

- Link: https://ml.b4blaze.com/film-news/actor-hareesh-peradi-bought-new-car
- Published: 2022-05-19T15:23:22+05:30
- Author: Rahul

നാടക കലയിലുള്ള തന്റെ മികവ് തെളിയിച്ച് ബിഗ് സ്‌ക്രീനിലേക്ക് എത്തിയ നടനാണ് ഹരീഷ് പേരടി.
കഴിഞ്ഞ ദിവസം താരം തന്റെ പുതിയ വീടിന്റെ പാലുകാച്ചലിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ
വഴി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ മറ്റൊരു നേട്ടം കൂടി അദ്ദേഹം 
സ്വന്തമാക്കിയിരിക്കുകയാണ്. സ്വന്തമായി ഒരു വീടിന് പിറകെ സ്വന്തമായി ഒരു വാഹനം കൂടി
വാങ്ങിയ വിവരമാണ് അദ്ദേഹം ആരാധകരുമായി പങ്കുവെയ്ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/hareesh-peradi-1.
jpg?resize=1280%2C720&ssl=1)

ഭാഗ്യം നിറഞ്ഞ ഒരു ഇതിഹാസക്കാരന്‍ ഇന്ന് വീട്ടിലേക്ക് പുതിയ അംഗമായെത്തി എന്നാണ് അദ്ദേഹം
വാഹനത്തിന്റെ വീഡിയോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. പുതിയ ഫോര്‍ച്ച്യൂണര്‍ ലെജന്‍ഡര്‍
ശ്രേണിയിലുള്ള വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. നാല്‍പ്പത് ലക്ഷത്തിന് 
മുകളില്‍ വരെ ഈ വാഹനത്തിന് വിലയുണ്ട്. കുടുംബസമേതമാണ് അദ്ദേഹം കാര്‍ വാങ്ങാന്‍ എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/hareesh-peradi-new-
car.jpg?resize=835%2C501&ssl=1)

പുതിയ കാര്‍ വാങ്ങിയ ആ സന്തോഷം നിങ്ങളെ അറിയിക്കുന്നു എന്നും നിങ്ങളുടെ അനുഗ്രഹങ്ങളും
പ്രാര്‍ത്ഥനകളുമില്ലാതെ എനിക്കെന്ത് സന്തോഷം എന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക്
മുന്‍പാണ് അദ്ദേഹം തന്റെ പുതിയ വീടിന്റെ പാലുകാച്ചലിന്റെ വിശേഷങ്ങളുമായി ആരാധകരിലേക്ക്
എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/hareesh-new-car-
1.jpg?resize=731%2C598&ssl=1)

വീണ്ടും കോഴിക്കോട് ഒരു കൂടാരം ഒരുങ്ങി..കലയുടെ പേരില്‍ ഉണ്ടാക്കിയ വിലാസം..’കലാവിലാസം’അനുഗ്രഹങ്ങളും
പ്രാര്‍ത്ഥനകളും മാത്രം പ്രതീക്ഷിക്കുന്നു എന്നാണ് അദ്ദേഹം അന്ന് കുറിച്ചത്. ഇപ്പോഴിതാ
പുതിയ വാഹനവും അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/hareesh-house.jpg?
resize=960%2C720&ssl=1)

പുതിയ വീട്, പുതിയ കാര്‍ ഹരീഷ് പേരടി ആറാടുകയാണ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിന്
കമന്റുകള്‍ വരുന്നത്. അതേസമയം, മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ശ്രദ്ധ നേടിയ
അദ്ദേഹത്തിന്റെ നിലപാടുകളും വളരെ ശക്തമാണ്.
