# ഒരിക്കല്‍ എല്ലാം വിറ്റു പെറുക്കി പോകേണ്ടി വന്നവന്..! വീണ്ടും ഒരു കൂടാരം ഒരുങ്ങി..! സന്തോഷ വാര്‍ത്തയുമായി ഹരീഷ് പേരടി

- Link: https://ml.b4blaze.com/film-news/actor-hareesh-peradi-house-warming
- Published: 2022-05-14T10:57:54+05:30
- Author: Rahul

നാടക രംഗത്ത് തന്റെ ചുവടുകള്‍ ഉറപ്പിച്ച് മിനിസ്‌ക്രീനിലേക്കും അവിടുന്ന് ബിഗ് സ്‌ക്രീനിലേക്കും
എത്തി തന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ച്ചവെച്ച നടനാണ് ഹരീഷ് പേരടി.
മുപ്പതില്‍ അധികം സിനിമകളുടെ ഭാഗമായി മാറിയ അദ്ദേഹം മലയാള സിനിമയ്ക്ക് പുറമെ ഇതരഭാഷാ
ചിത്രങ്ങളിലും സജീവമാണ്. 2013ല്‍ പുറത്തിറങ്ങിയ ലെഫ്റ്റ് റൈറ്റ് എന്ന സിനിമയാണ് ഹരീഷ്
പേരടിയുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/280312738_1210389982834682_8508291137784830107_n-
225x300.jpg?resize=1163%2C1551&ssl=1)

ഇപ്പോഴിതാ നടനുമായി ബന്ധപ്പെട്ട ഒരു സന്തോഷ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ
നേടുന്നത്. താരം തന്നെയാണ് ഈ സന്തോഷം ഫേസ്ബുക്ക് വഴി തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്.
തന്റെ പുതിയ വീടിന്റ പാലുകാച്ചല്‍ വിശേഷങ്ങളും ഫോട്ടോകളുമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
കോഴിക്കോടാണ് താരം തന്റെ പുതിയ വീട് വെച്ചിരിക്കുന്നത്. പ്രിയപ്പെട്ട നാട്ടില്‍ തന്നെ
വീട് ഒരുക്കാന്‍ സാധിച്ച സന്തോഷവും വീടിന് നല്‍കിയ പേരും..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/hareesh-house-300x225.
jpg?resize=1153%2C865&ssl=1)

സകുടുംബത്തോടൊപ്പം പാലു കാച്ചല്‍ ചടങ്ങിന്റെ ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഭാര്യയേയും രണ്ട് ആണ്‍മക്കളേയും കാണാം.. ഒരിക്കല്‍ എല്ലാം
വിറ്റു പെറുക്കി പോകേണ്ടി വന്നവന് വീടും ഒരു കൂടാരം ഒരുങ്ങി എന്നാണ് അദ്ദേഹം ഈ സന്തോഷം
പങ്കുവെച്ച് കുറിയ്ക്കുന്നത്. എന്റെ നാട്… എന്റെ നാട് എന്ന് അഭിമാനമായി ചെല്ലുവാന്‍
ഒന്നുമില്ലാതായവന് വീണ്ടും കോഴിക്കോട് ഒരു കൂടാരം ഒരുങ്ങി..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/hareesh-peradi-son-
300x169.jpg?resize=1150%2C648&ssl=1)

കലയുടെ പേരില്‍ ഉണ്ടാക്കിയ വിലാസം എന്ന് പറഞ്ഞുകൊണ്ട് കലാവിലാസം എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്
എന്നും അദ്ദേഹം കുറിച്ചു… എല്ലാവരുടേയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും മാത്രം പ്രതീക്ഷിക്കുന്നു
എന്നും അദ്ദേഹം കുറിയ്ക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/hareesh-peradi-new-
hm-300x136.jpg?resize=1149%2C521&ssl=1)

തന്റെ എല്ലാ വിശേഷങ്ങളും കാഴ്ച്ചപ്പാടുകളും സമൂഹത്തില്‍ നടക്കുന്ന എല്ലാതരം വിഷയങ്ങളെ
കുറിച്ചുള്ള അഭിപ്രായങ്ങളും മുഖം നോക്കാതെ പറയുന്ന വ്യക്തിയാണ് ഹരീഷ് പേരടി. ഇപ്പോള്‍
അദ്ദേഹം പങ്കുവെച്ച സന്തോഷത്തിന് ആശംസകള്‍ അറിയിച്ച് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും
ആരാധകരും എത്തുന്നുണ്ട്.
