# നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം; വാർത്തക്കുറിപ്പുമായി ലേക് ഷോർ ആശുപത്രി!

- Link: https://ml.b4blaze.com/film-news/actor-innocent-health-condition-critical
- Published: 2023-03-25T13:48:36+05:30
- Author: Rahul

കാൻസർ സംബന്ധിയായ ആരോഗ്യപ്രശ്‌നങ്ങൾ മൂലം ചികിത്സയിൽ കഴിയുന്ന നടനും എംപിയുമായ ഇന്നസെൻറ്റിന്റെ
ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തിന്റെ ചികിത്സ
നടക്കുന്നത്. എക്‌സ്ട്രാ കോർപോറിയൽ മെംബ്‌റെയ്ൻ ഓക്‌സിജനേഷൻ (ECMO) സഹായത്താൽ ചികിത്സ
മുന്നോട്ടു പോവുകയാണ് .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/innacent.jpg?resize
=1280%2C720&ssl=1)

വിപിഎസ് ലേക് ഷോർ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് മുൻ എംപിയുടെ ആരോഗ്യനില
ഗുരുതരമായി തുടരുന്നു എന്നറിയിച്ചത്.  ഇന്നസെന്റിന് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്
2012ലായിരുന്നു. ശേഷം അദ്ദേഹം എയിംസിൽ ഉൾപ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി
സിനിമയിൽ സജീവമായിരുന്നു താരം

![innocent](https://i0.wp.com/static.langimg.com/thumb/98989484/innocent-98989484.
jpg?ssl=1)

അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് നടനെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ 
മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. താരം
വെന്റിലേറ്ററിലാണെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ആദ്യഘട്ടത്തിൽ അദ്ദേഹം മരുന്നുകളോട്
പ്രതികരിച്ചിരുന്നു. എന്നാൽ ന്യുമോണിയ ബാധിച്ചതോടെ നില വഷളാവുകയും അണുബാധ വിട്ടുമാറതെ
തുടരുകയാണ്. കാൻസറിനെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു താരമാണ് ഇന്നസെന്റ്.

 
