# നയന്‍ന്റീസ് കിഡ് ആയ താനിപ്പോഴും സിങ്കിള്‍ ബോയ്!! വിവാഹ ചിത്രത്തില്‍ പ്രതികരിച്ച് ജയിയും പ്രഗ്യയും

- Link: https://ml.b4blaze.com/film-news/actor-jai-denies-secret-marriage-rumors-with-pragya
- Published: 2024-05-03T17:17:10+05:30
- Author: Anu

കഴിഞ്ഞദിവസം സോഷ്യലിടത്ത് വൈറലായ ചിത്രമായിരുന്നു യുവനടന്‍ ജയ് യുവനടി പ്രഗ്യ നാഗ്രയും
ഒന്നിച്ചുള്ള ചിത്രം. ഇരുവരും വിവാഹിതരായെന്നു പറഞ്ഞാണ് ചിത്രം പ്രചരിച്ചത്. താലി മാലയണിഞ്ഞുള്ള
ചിത്രം നവദമ്പതികളുടേതു പോലെയായിരുന്നു. ഇപ്പോഴിതാ വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ചിരിക്കുകയാണ്
താരങ്ങള്‍.

പെണ്‍കുട്ടികള്‍ നിരാശപ്പെടേണ്ട കാര്യമില്ല, നയന്‍ന്റീസ് കിഡ് ആയ താനിപ്പോഴും സിങ്കിള്‍
ബോയ് ആണെന്നും ജയ് കുറിച്ചു. പിന്നാലെ തന്നെ പ്രഗ്യയും പ്രതികരിച്ചു. താനിപ്പോഴും വിവാഹിതയല്ലെന്ന്
പ്രഗ്യയും സോഷ്യലിടത്ത് കുറിച്ചു.
  ”ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിച്ചു,”
എന്ന അടിക്കുറിപ്പോടെ ജയ്‌യും നടി പ്രഗ്യ നാഗ്രയും പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ്
വൈറലായത്. വിവാഹ ശേഷം ഇരുവരും ഹണിമൂണിന് പോകാന്‍ തയാറെടുക്കുകയാണെന്നു തോന്നിപ്പിക്കുന്ന
തരത്തില്‍ പാസ്‌പോര്‍ട്ടും കൈയ്യില്‍ പിടിച്ചായിരുന്നു താരങ്ങളുടെ ചിത്രം.  വൈറലായ 
ആ ‘വിവാഹ ചിത്രം’ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ളതാണ്. ചിത്രത്തില്‍ സൂക്ഷിച്ചു
നോക്കിയാല്‍ താരങ്ങള്‍ക്ക് പിന്നില്‍ ക്യാമറ കാണാം. ‘ബേബി ആന്‍ഡ് ബേബി’ എന്ന സിനിമയില്‍
ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. സിനിമയുടെ പ്രമോഷനുവേണ്ടി നടത്തിയ ഫോട്ടോയായിരുന്നു
ആ വിവാഹ ചിത്രം.
