# ‘ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും എന്ന് എനിക്കറിയാം’ മാളവികയുടെ വിഡിയോ പങ്കുവെച്ച് കാളിദാസ്

- Link: https://ml.b4blaze.com/film-news/actor-kalaidas-shares-funny-video-of-malavika
- Published: 2023-03-20T13:19:37+05:30
- Author: Rahul

പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാർവതിയും. ഇവരുടെ മക്കളായ കാളിദാസിനോടും
മാളവികയോടും അതേ ഇഷ്ടം പ്രേക്ഷകർക്കുണ്ട്. മകൻ കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത
പിന്തുടർന്ന് സിനിമയിൽ സജീവമാണ് എന്നാൽ മാളവിക മോഡലിങ്ങിലാണ് തിളങ്ങിയത്.ഇപ്പോഴിതാ 
അഭിനയലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് മാളവികയും ‘മായം സെയ്തായ് പൂവേ..’ എന്ന മ്യൂസിക്കൽ
വിഡിയോയിലാണ് മാളവിക വേഷമിട്ടിത്.

 മാളവികയുടെ ജന്മദിനമാണ് ഇന്ന് പിറന്നാൾ ദിനത്തിൽ മാളവികയുടെ കുട്ടിക്കാല വിഡിയോ ട്രോൾ
രൂപത്തിൽ പങ്കുവെച്ചിരിക്കുകയാണ് സഹോദരൻ കാളിദാസ്. ഒരു അഭിമുഖം നീണ്ടുപോകുമ്പോൾ അസ്വസ്ഥയാകുന്ന
മാളവികയെ വിഡിയോയിൽ കാണാൻ സാധിക്കും. ഇന്ന് നിന്റെ പിറന്നാളാണ്..ഈ വീഡിയോ സോഷ്യൽ മീഡിയയിൽ
പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും എന്ന് എനിക്കറിയാം, എന്നു പറഞ്ഞ്
മനോഹരമായ കുറിപ്പിനൊപ്പമാണ് വീഡിയോ പോ്‌സ്റ്റ് ചെയ്്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/KALIDAS4.jpg?resize
=1280%2C720&ssl=1)

വിദേശത്ത് പഠനം പൂർത്തിയാക്കി എത്തിയ മാളവിക, ഇതിനൊടകം ഒട്ടേറെ പരസ്യ ചിത്രങ്ങളിലും
ഫോട്ടോഷൂട്ടുകളിലും മോഡലായും അഭിനയിച്ചിരുന്നു. മാളവിക അടുത്തിടെ അഭിനയകളരിയിൽ പങ്കെടുത്തിരുന്നു.
സ്‌പോർട്‌സിൽ താത്പര്യമുള്ള മാളവിക അടുത്തിടെ കൊച്ചിയിൽ നടന്ന വനിത സെലിബ്രിറ്റി ഫുട്‌ബോൾ
ലീഗിലും പങ്കെടുത്തിരുന്നു.

 

>  
> View this post on Instagram
>  
> [A post shared by Kalidas Jayaram (@kalidas_jayaram)](https://www.instagram.com/reel/Cp-vgL3K3NW/?utm_source=ig_embed&utm_campaign=loading)
