# ദളപതി 67ൽ കാർത്തിക് ഉണ്ടാകില്ല; കാരണം ഇതാണ്!!

- Link: https://ml.b4blaze.com/film-news/actor-karthik-turns-down-thalapathy-67
- Published: 2022-12-03T12:17:55+05:30
- Author: Ajay

വിജയും ലോകേഷ് കനകരാജും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ‘ദളപതി 67’. വൻ താരനിര സിനിമയുടെ
ഭാഗമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ നടൻ കാർത്തിക്കിന്റെ പേരും
കേട്ടിരുന്നു. എന്നാൽ സിനിമയിൽ നിന്ന് കാർത്തിക് പിന്മാറിയെന്ന റിപ്പോർട്ടുകളാണ് പുറത്ത്
വരുന്നത്.കാർത്തിക് പിന്മാറാൻ കാരണം ആരോഗ്യ പ്രശ്‌നങ്ങളാണ് എന്നാണ് ഇ ടൈംസ് റിപ്പോർട്ട്
ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/lokesh.jpg?resize
=1280%2C720&ssl=1)

അസുഖബാധിതനായ നടൻ ഏറെ നാളായി ചികിത്സയിലാണത്രെ. കാലുകൾക്ക് ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്.
അതിനാലാണ് നടൻ കാർത്തിക്കിന് സിനിമയുടെ ഭാഗമാകാൻ സാധിക്കാത്തത്.ദളപതി 67ൽ വില്ലൻ വേഷത്തിലാണ്
കാർത്തിക് അഭിനയിക്കുക എന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.അതേ സമയം ചിത്രത്തിൽ
മലയാളത്തിലെ യുവ നടൻ മാത്യു തോമസ് ഭാഗമാകും എന്ന റിപ്പോർട്ടുകൾ വന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/lokesh2.jpg?resize
=1280%2C720&ssl=1)

ദളപതി 67ന്റെ തിരക്കഥ പൂർത്തിയായെന്നുംസിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു 
കഴിഞ്ഞുവെന്നുമാണ് കോളിവുഡിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ.സിനിമയിൽ സാൾട്ട് ആൻഡ്
പെപ്പർ ഗെറ്റപ്പിലാകും വിജയ് എത്തുക
 ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കാശ്മീരിൽ ആയിരിക്കും.
സിനിമയുടെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കുമത്രെ.മാസ്റ്ററിന് ശേഷം വിജയ് ലോകേഷുമായി 
ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67.
