# ആറുപേരെയും ഒരുമിച്ചു വീട്ടില്‍ കിട്ടുക പ്രയാസം!!! ഇടവേളയ്ക്ക് ശേഷം ഒന്നിച്ച സന്തോഷം പങ്കുവച്ച് കൃഷ്ണകുമാര്‍

- Link: https://ml.b4blaze.com/film-news/actor-krishnakumar-family-selfie
- Published: 2023-03-12T12:29:57+05:30
- Author: Anu

നടന്‍ കൃഷ്ണ കുമാറും കുടുംബവും മലയാളത്തിന് ഏറെ പ്രിയപ്പെട്ടവരാണ്. ഒന്നിലധികം താരങ്ങളുള്ള
വീട് മാത്രമല്ല, വീട്ടിലെ എല്ലാവരും സോഷ്യലിടത്തെയും താരങ്ങളാണ്. അച്ഛന്റെ പാതയില്‍
അഹാനയും ദിയയും സിനിമയിലേക്കും എത്തിക്കഴിഞ്ഞു. യൂടൂബില്‍ സജീവമാണ് സിന്ധുവും മക്കളുമെല്ലാം.
കുടുംബത്തിലെ വിശേഷങ്ങളെല്ലാം പങ്കുവച്ച് താരങ്ങള്‍ എല്ലാവരും എത്താറുണ്ട്.
  ഇപ്പോഴിതാ
താരകുടുംബത്തിന്റെ ഒന്നിച്ചുള്ള ഒരു ഗ്രൂപ്പ് സെല്‍ഫിയാണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.
താരകുടുംബം ഇടവേളയ്ക്ക് ശേഷം ഒന്നിച്ചിരിക്കുകയാണ്. ആ സന്തോഷമാണ് കൃഷ്ണകുമാര്‍ പങ്കുവച്ചത്.

ചുമ്മാ രസത്തിനെടുത്ത ഒരു ‘groufie’??… മിക്ക കുടുംബങ്ങളിലും മക്കളൊക്കെ വലുതായി അവരവരുടെ
ജോലിയുമായി നീങ്ങുമ്പോള്‍ ഒരുമിച്ചു കാണുക വല്ലപ്പോഴുമാണ്. ഇവിടെയും അങ്ങിനെ ഒക്കെ 
തന്നെ..മിക്കവാറും ആരെങ്കിലുമൊക്കെ യാത്രയിലാവും. ആറുപേരേയും ഒരുമിച്ചു വീട്ടില്‍ കിട്ടുക
പ്രയാസമായി തുടങ്ങി ??.

ഇന്നു എല്ലാവരും ഒരുമിച്ചു എറണാകുളത്തു കൂടിയപ്പോള്‍ എടുത്ത ഒരു ചിത്രം.. കണ്ടപ്പോള്‍
ഒരു രസം തോന്നി.. എന്നാപ്പിന്നെ നിങ്ങളുമായി ഒന്ന് ഷെയര്‍ ചെയ്യാമെന്ന് കരുതി എന്നു
പറഞ്ഞാണ് സന്തോഷ നിമിഷം കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
