# അഹാനയുടെ ജന്മദിനത്തിൽ ആ സന്തോഷ വാർത്ത പങ്ക് വെച്ച് നടൻ കൃഷ്ണകുമാർ

- Link: https://ml.b4blaze.com/film-news/actor-krishnakumar-shared-the-good-news
- Published: 2021-10-13T12:02:34+05:30
- Author: Rahul

മലയാളികളായ സിനിമാ പ്രേമികൾക്ക് എന്നെന്നും പ്രിയപ്പെട്ട താരകുടുംബം തന്നെയാണ് കൃഷ്‌ണകുമാറിന്റേത്.
കൃഷ്ണകുമാർ തന്റെ കുടുംബ വിശേഷങ്ങൾ പങ്ക് വെക്കുന്നത് അഞ്ചു പെണ്ണുങ്ങളും താനും എന്ന്
പറഞ്ഞു കൊണ്ടാണ്. അത് കൊണ്ട് തന്നെ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ
എല്ലാവർക്കും വളരെ ഏറെ ഇഷ്ട്ടമാണ്, അത് പോലെ  തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവർക്കും
വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്.തന്റെ വീട്ടിലെ ഏറ്റവും രസകരമായ
അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍
വളരെ  സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ 
നേടിയ ഒന്നായിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഇപ്പോൾ സിനിമയിലേക്ക് എത്തി ചേർന്നിരിക്കുകയാണ്.
മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിൽ മികവുറ്റ അഭിനയമാണ് താരം കാഴ്ചവെച്ചത്.

![Krishna Kumar](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Krishna-
Kumar.jpg?resize=765%2C960&ssl=1)

Krishna Kumar

2008 ൽ സംപ്രേക്ഷണം ചെയ്തിരുന്ന മാലയോഗം എന്ന സീരിയലിനു ശേഷം ആദ്യമായാണ് കൃഷ്ണകുമാർ
മലയാളത്തിൽ ഒരു പരമ്പര ചെയ്യുന്നത്.സീരിയലിൽ നിന്നും വിട്ടുനിന്ന താരം ഒരു നിയോഗം പോലെ“
കൂടെവിടെ”യുടെ ഭാഗമാകുകയായിരുന്നു. കലാരംഗത്തേക്കാൾ ഇന്നു മറ്റൊരു മേഖലയിൽ താല്പര്യവും
ചുമതലയും വന്നതിനാൽ “ആദിസാറിന്റെ” തിരോധാനത്തെപറ്റി അധികം ചിന്തിക്കാറില്ല. പക്ഷെ പ്രിയ
പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു മുന്നിൽ എന്ത് പറയണമെന്നറിയാതെ ചിലപ്പോൾ വിഷമിക്കാറുണ്ട്.
സീരിയൽ വ്യവസായം നല്ലതാണ്.നല്ല നിർമാണ കമ്പനികൾ ഉണ്ട്. സംവിധായകർ ഉണ്ട്. ധാരാളം പേർക്ക്
ജോലി കൊടുക്കുന്ന ഒരു മേഖലയുമാണ്. എന്നാൽ എല്ലാ മേഖലയിലേയും പോലെ ഇവിടെയും നന്മ തിന്മകൾ
സ്വഭാവികമായും ഉണ്ടാവാമല്ലോ.

![Krishna Kumar1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Krishna-
Kumar1.jpg?resize=960%2C646&ssl=1)

Krishna Kumar1

 

അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും കൂടുതലും  ശ്രദ്ധിക്കപ്പെടാൻ
തുടങ്ങിയത്, 2014 ല്‍ രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന
സിനിമയിലെത്തുന്നത്.അതെ പോലെ അഹാനയുടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം തന്നെ  സോഷ്യൽ മീഡിയയിൽ
വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും,വര്‍ക്കൗട്ട്
ചെയ്യുന്നതുമായ വീഡിയോകള്‍ ഇവർ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇവയെല്ലാം വളരെ വേഗം
തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മക്കള്‍ക്കൊപ്പം നടന്‍ കൃഷ്ണകുമാറും കൂടാറുണ്ട്.
എന്നാല്‍ അമ്മ സിന്ധു എന്നും ക്യാമറയ്ക്ക് പിന്നിലായിരിക്കും. സന്തോഷദിനങ്ങൾ എല്ലാം
തന്നെ വളരെ ആഘോഷപൂർവം തന്നെയാണ് ഈ താരകുടുംബം കൊണ്ടാടുന്നത്.അത് കൊണ്ട് തന്നെ ഇവയെല്ലാം
വളരെ വേഗത്തിൽ തന്നെ സാമൂഹിക മാധ്യമത്തിൽ ശ്രദ്ധ നേടാറുണ്ട്.
