# യുവനടന്‍ ലുക്മാന്‍ ഇനി ജുമൈമയ്ക്ക് സ്വന്തം- വിവാഹ ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/actor-lukman-got-married
- Published: 2022-02-20T16:20:38+05:30
- Author: Gargi

നടന്‍ ലുക്മാന്‍ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ചായിരുന്നു 
വിവാഹം. മണവാട്ടി ജുമൈമ ലഹങ്കയണിഞ്ഞ് മനോഹരിയായിട്ടാണ് വിവാഹത്തിന് എത്തിയത്. കറുത്ത
കോട്ടും സ്യൂട്ടുമായിരുന്നു ലുക്ക്മാന്റെ വേഷം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/2-1645348604.jpg?
resize=600%2C338&ssl=1)

സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെയാണ് ലുക്മാന്‍ മലയാള സിനിമയിലെത്തിയത്. ഐശ്വര്യ
ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ആണ് ലുക്മാന്റെ ഒടുവില്‍
പുറത്തിറങ്ങിയ ചിത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/932752.jpg?resize
=1280%2C800&ssl=1)

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന സിനിമയിലെ ബിജു
കുമാര്‍ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത‘
ഓപ്പറേഷന്‍ ജാവ’യിലൂടെ നായക വേഷത്തിലുമെത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/samayam-malayalam-
2-1.jpg?resize=700%2C525&ssl=1)

മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്കുമാന്‍. എന്‍ജിനീയറിങ് മേഖലയില്‍നിന്നുമാണ് ലുക്ക്മാന്‍
സിനിമയിലേക്ക് എത്തുന്നത്. മുഹ്‌സിന്‍ പെരാരി സംവിധാനം ചെയ്ത ‘കെഎല്‍ 10 പത്ത്’ സിനിമയിലാണ്
നടന്‍ ശ്രദ്ധ നേടിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/lukman-avaran-marriage-
3-1068x601-1.jpg?resize=788%2C443&ssl=1)

വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍
ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളിലും ലുക്മാന്‍ അഭിനയിച്ചു.
