# ‘പുതിയ എഡിറ്റിംഗ് ആപ്പിന്റെ പഠന ക്ലാസാണ്’; മമ്മൂക്കയെ എഡിറ്റിംഗ് പഠിപ്പിക്കുന്ന കൊച്ചുമിടുക്കൻ ആരാണെന്നറിയാമോ? വീഡിയോ കാണാം!

- Link: https://ml.b4blaze.com/film-news/actor-mammootty-understands-video-editing-app-from-geo-baby-son-music
- Published: 2023-04-02T08:18:51+05:30
- Author: Ajay

മമ്മൂട്ടി നായകനാവുന്ന കാതൽ എന്ന ജിയോ ബേബി ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ജ്യോതിക
നായികയായി എത്തുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ
മീഡിയ്യിൽ വൈറലാകുന്നു. സംവിധായകൻ ജിയോ ബേബിയുടെ മകൻ മ്യൂസിക്കിനൊപ്പം സമയം ചിലവഴിക്കുന്ന
ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മമ്മൂക്കയെ എഡിറ്റിംഗ് പഠിപ്പിക്കുകയാണ് മ്യൂസിക്ക്
എന്ന കൊച്ചുമിടുക്കൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kathal-2.jpg?resize
=1280%2C720&ssl=1)

 

”ഇത് മ്യൂസിക് ജിയോ (ഡയറക്ടർ ജിയോ ബേബി ചേട്ടന്റെ മകൻ). കാതലിൽ സ്‌കൂൾ ഒഴിവുള്ളപ്പോൾ
സജീവമാകുന്ന അസിസ്റ്റന്റ് ഡയറക്ടറാണ്. ജിയോ ചേട്ടന്റെ മൊബൈലിൽ ‘മ്യൂസി’ വീഡിയോ എഡിറ്റ്
ചെയ്യാറുള്ള പുതിയ എഡിറ്റിംഗ് ആപ്പിന്റെ പഠനക്ലാസ്സ് ആണ്” എന്ന കാപ്ഷനോടെയാണ് വീഡിയോ
എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനർ ആയ അഭിജിത്ത് ആണ് സോഷ്യൽ മീഡിയയിലൂടെ
വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 മ്യൂസിക് എഡിറ്റിംഗ് ആപ്പ് മമ്മൂട്ടിക്ക് പരിചയപ്പെടുത്തിക്കൊടുമ്പോൾ അത് ശ്രദ്ധിക്കുന്ന
മമ്മൂട്ടി ഇടയ്ക്ക് കുട്ടിയോട് സംശയങ്ങളും ചോദിക്കുന്നുണ്ട്. ഇതിൽ വീഡിയോ കട്ട് ചെയ്യുന്നത്
എങ്ങനെയാണെന്നാണ് മമ്മൂട്ടി ചോദിക്കുന്ന ഒരു സംശയം. അത് മ്യൂസിക് വിശദീകരിക്കുന്നതും
വീഡിയോയിൽ കാണാം. അതേ സമയം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം
നിർമ്മിക്കുന്നത്.

 

>  
> View this post on Instagram
>  
> [A post shared by Abhijith (@abhijith_costumedesigner)](https://www.instagram.com/reel/CqfPlrhIvqv/?utm_source=ig_embed&utm_campaign=loading)
