# പണത്തിനോടും പദവിയോടും ആര്‍ത്തിയില്ലാത്ത, സിനിമയുടെ ആര്‍ഭാടങ്ങളില്‍ കാലിടറാത്ത സാധാരണക്കാരനാണ് സിദ്ദിഖ് സര്‍- മനോജ് കുമാര്‍

- Link: https://ml.b4blaze.com/film-news/actor-manoj-kumar-about-director-siddique
- Published: 2023-08-08T18:12:46+05:30
- Author: Anu

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളൊരുക്കിയ സംവിധായകനാണ് സിദ്ദീഖ്. ഹൃദയാഘാതത്തെ
തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലാണ് താരം. ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന്
സിദ്ദീഖിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി അതീവഗുരുതരമെന്നാണ്
റിപ്പോര്‍ട്ടുകള്‍.

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ഥനയിലാണ് ആരാധക
ലോകവും സഹപ്രവര്‍ത്തകരും. നടന്‍ മനോജ് കുമാര്‍ സിദ്ദീഖിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന്
പറഞ്ഞ് ഹൃദ്യമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്.
  സംവിധായകന്‍ സിദ്ദിഖ്, ഇന്ന് മലയാളികള്‍ക്ക്
മുഖവുര ആവശ്യമില്ലാത്ത അനുഗ്രഹീത കലാകാരന്‍, അദ്ദേഹം ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍
കൊച്ചിയിലെ അമൃത ആശുപത്രിയിലാണ്, എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും വരെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഈ വലിയ സംവിധായകന്‍,
പക്ഷെ ജീവിതത്തില്‍ ഏറ്റവും ലാളിത്യത്തോടെ ജീവിക്കുകയും അതുപോലെ എല്ലാവരേയും നിറഞ്ഞ
സ്‌നേഹത്തോടെ നോക്കി കാണുകയും ചെയ്യുന്ന ഒരു വലിയ മനസ്സിനുടമയാണ്.
  എന്റെ അനുഭവത്തില്‍
നിന്ന് ഞാന്‍ പറയുന്ന കാര്യമാണ്, രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ എങ്ങിനെയായിരുന്നോ
അതാണ് സിനിമയില്‍ സിദ്ദിഖ് സര്‍, തനിക്ക് ലഭിച്ചേക്കാവുന്ന പണത്തിനും പദവിക്കും പുറകെ
ആര്‍ത്തിയോടെ പായാത്ത, സിനിമയുടെ ആര്‍ഭാടങ്ങളില്‍ കാലിടറാത്ത ഒരു അസാധാരണക്കാരനായ സാധാരണക്കാരന്‍,
ഇതിനപ്പുറം ഒന്നും പറയാനില്ല.

എല്ലാവരും സിദ്ദിഖ് സാറിന് വേണ്ടി മനമുരുകി പ്രാര്‍ത്ഥിക്കണം, അദ്ദേഹത്തേ പോലുള്ള വളരേ
നല്ല മനസ്സുള്ള മനുഷ്യനെ നമുക്ക് തിരിച്ച് വേണമെന്നാണ് മനോജ് കുമാര്‍ ഫെയ്‌സ്ബുക്കില്‍
പങ്കുവച്ചത്.
