# വിജയിയുടെ ലിയോയിൽ മറ്റൊരു മലയാളി താരവും!!

- Link: https://ml.b4blaze.com/film-news/actor-naren-in-leo
- Published: 2023-03-17T09:47:12+05:30
- Author: Rahul

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിജയ് നായകനായി എത്തുന്ന ‘ലിയോ’.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് നായകനാകുന്നു എന്നതാണ് ‘ലിയോ’യ്ക്കായി
കാത്തിരിക്കാനുള്ള പ്രധാന കാരണം.അതുകൊണ്ടുതന്നെ ‘ലിയോ’യുടെ ഓരോ അപ്‌ഡേറ്റുകൾക്കും ഓൺലൈനിൽ
വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/leo.jpg?resize=1200%
2C628&ssl=1)

ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പുതിയ അപ്‌ഡേറ്റ് എന്താണെന്നുവെച്ചാൽ ‘ലിയോ’യിൽ മലയാളി
താരം നരേനും ഭാഗമാകുന്നു എന്നതാണ് നേരത്തെ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ്
ചിത്രമായ ‘കൈതി’യി ലും കമൽഹാസൻ നായകനായ ‘വിക്രമി’ലും നരേൻ വേഷമിട്ടിരുന്നു. ലോകേഷ് 
കനകരാജിനൊപ്പമുള്ള നരേന്റെ പുതിയഫോട്ടോ കണ്ട ആരാധകർ ‘ലിയോ’യിൽ താരം ലോകേഷ് യൂണിവേഴ്‌സിന്റെ
ഭാഗമായിട്ടാണോ എത്തുക എന്ന് അറിയാനുള്ള ആകാംഷയിലാണ്.

 തൃഷ നായികയാകുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, അർജുൻ, മിഷ്‌കിൻ, സഞ്ജയ് ദത്ത്,
പ്രിയ ആനന്ദ്, ഇവരരെ കൂടാതെ മലയാളി താരങ്ങളായ ബാബു ആന്റണി ,മാത്യു തോമസ് എന്നിവരും 
വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരിൽ പുരോഗമിക്കുയാണ്. ഈ വര്ഷം തന്നെ
ലിടോ പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു.

 
