# ഈ ക്ഷേത്രത്തിൽ വച്ച് താൻ വിവാഹിതനാകുമെന്ന് പ്രഭാസ്!

- Link: https://ml.b4blaze.com/film-news/actor-prabhas-reacts-about-his-marriage
- Published: 2023-06-07T16:18:22+05:30
- Author: Ajay

പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള നിരവധി ഗോസിപ്പുകൾ ഉണ്ടായ സമയത്തും ഒരു പ്രതികരണവും
നടത്താത്ത താരമായിരുന്നു സൂപ്പർസ്റ്റാർ പ്രഭാസ്. മാധ്യമ പ്രവർത്തകരുടെ ഇത്തരം ചോദ്യങ്ങൾക്കൊന്നും
പ്രഭാസ് ഇതു വരെ പിടികൊടുത്തിരുന്നില്ല. ഒടുവിൽ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന്
മറുപടി നൽകിയിരിക്കുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/prabas-k.jpg?resize
=1280%2C720&ssl=1)

തന്റെ വിവാഹം തിരുപ്പതി ക്ഷേത്രത്തിൽ വച്ചായിരിക്കുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രഭാസ് ശ്രീ രാമനായെത്തുന്ന ആദിപുരുഷ് സിനിമയുടെ ഫൈനൽ ട്രെയിലർ ലോഞ്ചിനിടെയാണ് താരം
മാധ്യമങ്ങളോട് പ്രതികരിച്ചത്. താരം നായകനായി എത്തുന്ന പുതിയ സിനിമയാണ് ആദിപുരുഷ് . 
സിനിമ ജൂൺ 16നാണ് തിയെറ്ററുകളിലെത്തുന്നത്. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത്
വിട്ടിരുന്നു.ആദിപുരുഷിൻറെ റിലീസിനു മുന്നോടിയായി പ്രഭാസ് അടക്കമുള്ള താരങ്ങൾ തിരുപ്പതി
ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/prabas-k2.jpg?resize
=1280%2C720&ssl=1)

അതേ സമയം ആദിപുരുഷ് എന്ന സിനിമയിൽ സീതയായി എത്തുന്ന ബോളിവുഡ് താരം കൃതി സനോനുമായി പ്രഭാസ്
ഡേറ്റിങ്ങിലാണെന്ന ഗോസിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബാഹുബലിയിൽ പ്രഭാസിന്റെ
നായികയായ അനുഷ്‌ക ഷെട്ടിയുമായി താരം പ്രണയത്തിലാണെന്ന ഗോസിപ്പുകളും നേരത്തെ ശക്തമായിരുന്നു.
എന്നാൽ ഈ വാർത്തകളോടൊന്നും ഓരിക്കലും പ്രതികരിക്കാൻ പ്രഭാസ് തയാറായിരുന്നില്ല.

 
