# ‘കൊട്ട മധു’കട്ട കലിപ്പിൽ!!; ചിത്രം പങ്കുവെച്ച് പൃഥിരാജ്

- Link: https://ml.b4blaze.com/film-news/actor-prithviraj-new-still-from-kaapa
- Published: 2022-12-12T11:14:06+05:30
- Author: Ajay

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കാപ്പ.
ഈ മാസം 22 നാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്റ്റില്ലാണ് 
സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.തീക്ഷ്ണമായി നോക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ് വൈറലാവുന്നത്
പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ്
താരം അവതരിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/kappa3-1.jpg?resize
=1280%2C720&ssl=1)

കലിപ്പൻ ലുക്കിലുള്ള കൊട്ട മധുവിനെ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.കഴിഞ്ഞ ദിവസമാണ്
കാപ്പയുടെ ട്രെയ്ലർ പുറത്ത് വിട്ടത്. മാസ്സും ആക്ഷനും നിറഞ്ഞ ചിത്രത്തിന്റെ ട്രെയ്ലറിന്
മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്രെയ്ലർ യൂട്യൂബിൽ വൈറലായി
മാറിയിരുന്നു. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ കഥയാണ് കാപ്പ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/prthvi-m.jpg?resize
=1280%2C720&ssl=1)

ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയതും ജി ആർ ഇന്ദുഗോപൻ തന്നെയാണ്. അപർണ ബാലമുരളിയാണ്
ചിത്രത്തിലെ നായിക.ആസിഫ് അലി, അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങിയവരാണ്
കാപ്പയിലെ മറ്റ് താരങ്ങൾ.ഫെഫ്‌കെ റൈറ്റേഴ്സ,തിയേറ്റർ ഓഫ് ഡ്രീംസ് യൂണിയൻ എന്നിവരുടെ
സഹകരണത്തിലാണ് കാപ്പ നിർമിച്ചിരിക്കുന്നത്.
