# അമല ഷാജിക്കെതിരെ തുറന്നടിച്ച് പ്രിയൻ; ‘2 മിനിറ്റ് ഡാൻസിന് ചോദിച്ചത് 2 ലക്ഷം’, ഞെട്ടിപ്പോയെന്ന് സംവിധായകൻ

- Link: https://ml.b4blaze.com/film-news/actor-priyan-againt-amala-shaji
- Published: 2023-12-21T13:36:40+05:30
- Author: Gargi

സോഷ്യൽ മീഡിയ സെൻസേഷൻ അമല ഷാജിക്കെതിരെ വെളിപ്പെടുത്തലുമായി തമിഴ് സംവിധായകനും ​ഗാനരചയിതാവും
നടനുമായ പ്രിയൻ. മുപ്പത് സെക്കന്റ് വീഡിയോ ചെയ്യാൻ അമല ഷാജി ആവശ്യപ്പെട്ടത് രണ്ട് ലക്ഷം
രൂപയാണെന്നാണ് പ്രിയൻ പറയുന്നത്. അമലയുടെ ആവശ്യങ്ങൾ കേട്ട് ഞെട്ടിപ്പോയി. പ്രിയൻ തന്നെ
സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ ചിത്രം അരണത്തിൻറെ പ്രൊമോഷനിടെയാണ് ഇക്കാര്യങ്ങൾ
പറഞ്ഞത്.

“സിനിമ ചെയ്യുമ്പോൾ എവിടെ തൊട്ടാലും പണം ചോദിക്കുകയാണ്. ഇൻസ്റ്റാ​ഗ്രാമിൽ 2 മിനിറ്റ്
ഡാൻസ് ചെയ്യുന്ന പെൺകുട്ടി ചോദിക്കുന്നത് 50,000 രൂപയാണ്. നായികയ്ക്ക് തന്നെ ഇവിടെ 
ശമ്പളം കൊടുക്കാനില്ല. അപ്പോഴാണ് 50,000 ഒക്കെ ചോദിക്കുന്നത്. അതും രണ്ട് സെക്കൻഡിന്.
കേരളത്തിൽ നിന്നുമുള്ള പെൺകുട്ടി (അമല ഷാജി) ചോദിച്ചത് രണ്ട് ലക്ഷമാണ്. എത്രയെന്ന് 
എടുത്ത് ചോദിച്ചപ്പോൾ മുപ്പത്ത് സെക്കൻഡ് റീൽ ആണ് സാർ എന്നാണ് മറുപടി തന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/Amala-Shaji-Age-
Salary-Phone-Number-Birthday-Date-Studies-Family-Language-Instagram.webp?resize=
930%2C537&ssl=1)

ഇത്രയും സമയം ഡാൻസ് ചെയ്യാൻ 2 ലക്ഷം രൂപയോ എന്ന് ചോദിച്ചുപോയി. ആ കാശ് എനിക്കൊപ്പം 
ഉള്ളവർക്ക് കൊടുത്താൻ പകൽ മുഴുവൻ പണിയെടുക്കും. ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് തരണമെന്ന്
വരെ അമല പറഞ്ഞവെന്നും പ്രിയൻ പറയുന്നു. ഞാനേ ഫ്ലൈറ്റിൽ കേറിയിട്ടില്ല. കേട്ടപ്പോൾ തന്നെ
തലകറങ്ങി. ഇവരൊക്കെ ആരാണെന്നാണ് വിചാരം. ലോകം എന്നത് ഇൻസ്റ്റാ​ഗ്രാം അല്ല. എങ്ങോട്ട്
തിരിഞ്ഞാലും പണമാണ്. പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെയാണ്”, – പ്രിയൻ കൂട്ടിച്ചേർത്തു.
മലയാളി ആണെങ്കിലും തമിഴ് നാട്ടിൽ ആണ് അമലയ്ക്ക് വൻ ആരാധകവൃന്ദം ഉള്ളത്. സോഷ്യൽ മീഡിയയിൽ
സജീവ സാന്നിധ്യമായ അമലയ്ക്ക് ഇൻസ്റ്റാ​ഗ്രാമിൽ മാത്രം 4.1 മില്യൺ ഫോളോവേഴ്സ്
