# ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു 

- Link: https://ml.b4blaze.com/film-news/actor-rahmans-daughter-alisha-is-coming-to-the-cinema
- Published: 2024-07-05T10:42:46+05:30
- Author: Suji

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ
അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ അലീഷ തന്റെ സിനിമ ജീവിതത്തിലേക്ക്
എത്തുന്ന വിശേഷങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ,
തനിക്ക് കുട്ടിക്കാലത്തു ഒരു മൃഗഡോക്ടർ ആകാൻ ആയിരുന്നു മോഹം. പല കാരണങ്ങൾ കൊണ്ട് അത്
നടന്നില്ല, എന്നാൽ അഭിനയം ഒരു ജോലിയായി കാണാമെന്ന്പിന്നീട് തോന്നി. സിനിമയിൽ വെറുതെ
വന്നുപോകുന്ന ഒരു അഭിനേതാവ് ആകാൻ അല്ല അലീഷ പറയുന്നു

കലയുടെ ഓരോ മുക്കും മൂലയും കണ്ടുപഠിച്ചു ഒരു അഭിനേതാവ് അകാൻ ആണിഷ്ടം. ക്യമറക്ക് മുന്നിൽ
അഭിനയിക്കുമ്പോൾ സിനിമയെ മുഴുവനായി അറിയണമല്ലോ. തന്റെ ഗുരു മണിരത്നം സാർ ആണ്. അദ്ദേഹത്തിന്റെ
കൂടെ നിന്ന് സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു, ഇപ്പോൾ ആ അവസരം വന്നു ചേർന്ന്.
അദ്ദേഹം എന്നെ ക്ലാപ്പ് ബോർഡ് ചെയ്യാൻ  പഠിപ്പിച്ചു. അഭിനയം എന്നതിലുപരി ഒരു സംവിധായിക
ആകാൻ ഒരു മോഹമുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/ai1.jpeg?resize=
640%2C427&ssl=1)

ഓരോ യാത്രയിലും കണ്ടതും കേട്ടതുമെല്ലാം ഞാന്‍ കുറിച്ച് വെച്ചിട്ടുണ്ട്. അതെല്ലാം ചേര്‍ത്ത്
സാഹചര്യമുണ്ടായാല്‍ ഒരു ത്രില്ലര്‍ സിനിമ ചെയ്യും. എന്റെ അച്ഛനെ വെച്ച് സിനിമ സംവിധാനം
ചെയ്യാന്‍ ഇഷ്ടമാണെങ്കിലും ഈ സിനിമ കുറച്ച് ചെറുപ്പക്കാരുടെ കഥയാണ്. നല്ലൊരു സ്‌ക്രീപ്റ്റില്‍
അച്ഛന് വേണ്ടി വലിയൊരു സിനിമ വേറെ ഒരുക്കു൦ താരപുത്രി പറയുന്നു. പിന്നെ കമൽ ഹസൻ സാറിനെ
കാണുന്നത് ചേച്ചിയുടെ വിവാഹം കഷ്ണിക്കാൻ പോയപ്പോളാണ്, അദ്ദേഹം അന്ന് പറഞ്ഞത് എനിക്ക്
ഇന്നും മനസിലുണ്ട്, ഞാൻ ആദ്യമായി അഭിനയിക്കുന്നത് മലയാളത്തിൽ ആകണമെന്ന് ആഗ്രഹമുണ്ട്.
ആരും ഇതുവരെയും കാണാത്ത സിനിമകൾ ചെയ്യണം, അലീഷ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/alis1.jpeg?resize
=640%2C800&ssl=1)

 
