# ഷാരൂഖിന്റെ ‘ജവാനി’ൽ അല്ലുവിന് പകരം എത്തുന്നത് രാം ചരൺ ?

- Link: https://ml.b4blaze.com/film-news/actor-ram-charan-to-play-the-cameo-role-in-jawan
- Published: 2023-03-07T15:29:42+05:30
- Author: Rahul

ഷാരൂഖ് ഖാൻ നായകനാവുന്ന പുതിയ ചിത്രമാണ് ‘ജവാൻ’.അറ്റ്‌ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ്
ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാകും എത്തുക. സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
നയൻതാരയാണ്. അടുത്തിടെ ചിത്രത്തിലെ അതിഥി വേഷം അല്ലു അർജുൻ നിരസിച്ചിരുന്നു. ഈ സാഹചര്യത്തിൽ
സിനിമയുടെ അണിയറ പ്രവർത്തകർ രാം ചരണിനെ ഈ കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളാണ്
ഇപ്പോൾ വരുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/charan.jpg?resize
=1280%2C720&ssl=1)

 

ഓസ്‌കാർ ചടങ്ങിന് മുന്നോടിയായി താരം യുഎസിലാണ്. തിരിച്ചെത്തിയ ശേഷമായിരിക്കും നടൻ കഥാപാത്രത്തിന്
സമ്മതം മൂളുമോ ഇല്ലയോ എന്നതിൽ വ്യക്തത ഉണ്ടാവുക.10 മുതൽ 20 മിനിറ്റ് ദൈർഘ്യമുള്ള വേഷമായിരിക്കും
ഈ നടന് ഉണ്ടാവുകയെന്നും പറയപ്പെടുന്നു. അടുത്ത വർഷം ജൂൺ രണ്ടാം തീയതി റിലീസ് ചെയ്യുവാനാണ്
പദ്ധതിയിട്ടിരിക്കുന്ന ജവാനിൽ പ്രിയാമണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/jawan1.jpg?resize
=1200%2C628&ssl=1)

ചിത്രത്തിൽ വിജയ് സേതുപതി,സന്യ മൽഹോത്ര, സുനിൽ ഗ്രോവർ, യോഗി ബാബു തുടങ്ങിയവരും സുപ്രധാന
വേഷത്തിൽ ഉണ്ട്.ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അനിരുദ്ധ് രവിചന്ദർ ആണ്
സംഗീതം.ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
