# സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു നടൻ രവി മോഹൻ! കോമഡി പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൽ യോഗി ബാബു അഭിനയിക്കുന്നു

- Link: https://ml.b4blaze.com/film-news/actor-ravi-mohan-makes-his-directorial-debut
- Published: 2025-03-14T15:53:55+05:30
- Author: Suji

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ രവി മോഹൻ. സിനിമാ അഭിനയം തുടങ്ങി രണ്ട്
പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് അദ്ദേഹം സിനിമയിലെ മറ്റൊരു മേഖലയിലേയ്ക്ക് പ്രവേശിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ഈ വർഷം ജൂലൈയിലുണ്ടാവുമെന്നാണ് റിപ്പോർട്ട്, കോമഡി പശ്ചാത്തലത്തിലുള്ളതായിരിക്കും
ചിത്ര൦ ഒരുക്കുന്നതെന്നും റിപ്പോർട്ടുകൾ. കോമഡി പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൽ യോ​
ഗി ബാബുവായിരിക്കും നായകനായി എത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ അടുത്തിടയിൽ
രവി മോഹൻ സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ബാനറും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പുതിയ ചിത്രം
ഈ ബാനറാകുമോ നിർമിക്കുക എന്ന് വ്യക്തമായിട്ടില്ല.

![](https://i0.wp.com/images.b4blaze.com/2025/03/ravi-mohan.webp?resize=690%2C388&
ssl=1)

ഈയിടെയാണ് ജയം രവി പേരുമാറ്റി രവി മോഹൻ എന്നാക്കിയത്, മുൻപ് കോമാളി എന്ന ചിത്രത്തിൽ
രവി മോഹനൊപ്പം ,യോ​ഗി ബാബുവും സുപ്രധാനവേഷത്തിലെത്തിയിരുന്നു. 2019-ൽ പുറത്തിറങ്ങിയ
ചിത്രം പ്രദീപ് രം​ഗനാഥനായിരുന്നു സംവിധാനം. ഈ വർഷം ജനുവരിയിലാണ് ജയം രവി പേരുമാറ്റം
പ്രഖ്യാപിച്ചത്. രവി മോഹനെന്നോ രവിയെന്നോ വേണം ഇനി തന്നെ വിളിക്കാനെന്ന് അദ്ദേഹം വാർത്താക്കുറിപ്പിലൂടെയാണ്
അറിയിച്ചത്,

രവി മോഹൻ സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ബാനറും ഇതിനൊപ്പം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
കാതലിക്ക നേരമില്ലൈ എന്ന ചിത്രമാണ് രവി മോഹൻ നായകനായി ഒടുവിൽ പുറത്തുവന്ന ചിത്രം. കരാട്ടേ
ബാബു, പരാശക്തി എന്നിവയാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങൾ.

![](https://images.b4blaze.com/2025/03/jayam-ravi.avif)
