# എന്റെ സഹോദരനും ഞാനും!!! ചിത്രവുമായി ശോഭന

- Link: https://ml.b4blaze.com/film-news/actor-shobhana-share-a-photo-with-vineeth-goes-viral
- Published: 2023-01-22T20:35:04+05:30
- Author: Anu

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് ശോഭനയും വിനീതും. സിനിമയില്‍ 
സജീവമല്ലെങ്കിലും നൃത്തവും പരിപാടികളുമായി ശോഭന സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. വിശേഷങ്ങളെല്ലാം
പങ്കുവച്ച് ശോഭന എത്താറുണ്ട്. നൃത്തത്തിലൂടെയും നടനായും ശ്രദ്ധേയനായ താരമാണ് വിനീത്.

ഇപ്പോഴിതാ വിനീതിനൊപ്പമുള്ള പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ശോഭന.
 എന്റെ സഹോദരനും
ഞാനും എന്ന് പറഞ്ഞാണ് വിനീതിനൊപ്പമുള്ള ഫോട്ടോ താരം പങ്കുവച്ചത്. നര്‍ത്തകരുടെ വേഷത്തിലാണ്
ശോഭനയും വിനീതും ചിത്രത്തിലുള്ളത്. പദ്മ സുബ്രഹ്‌മണ്യനെ ആദരിക്കുന്ന പരിപാടിയില്‍ നിന്നുള്ള
ചിത്രമാണ് താരങ്ങള്‍ പങ്കുവച്ചത്. മികച്ച ഡാന്‍സിംഗ് ജോഡി എന്നാണ് ഫോട്ടോയ്ക്ക് ആരാധകരുടെ
കമന്റ്. ഏതായാലും പ്രിയ താരങ്ങളുടെ ഫോട്ടോ ആരാധകര്‍ വൈറലാക്കിയിരിക്കുകയാണ്.  2020ലിറങ്ങിയ‘
വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സുരേഷ് ഗോപിയുടെ
ജോഡിയായാണ് ചിത്രത്തില്‍ ശോഭന എത്തിയത്.  ബാലചന്ദ്രമേനോന്റെ ‘ഏപ്രില്‍ 18’ എന്ന ചിത്രത്തിലൂടെയാണ്
ശോഭന സിനിമയിലെത്തുന്നത്. ‘മണിച്ചിത്രത്താഴ്’ എന്ന എക്കാലത്തെയും ക്ലാസിക് ഹിറ്റ് ചിത്രമാണ്‘
മണിച്ചിത്രത്താഴ്’. ശോഭനയ്ക്ക് ഏറ്റവും പ്രശംസ നേടിക്കൊടുത്ത കഥാപാത്രമാണ് നാഗവല്ലി.
ആ വര്‍ഷം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ശോഭനയ്ക്ക് ലഭിച്ചിരുന്നു.

>  
> View this post on Instagram
>  
> [A post shared by Shobana Chandrakumar (@shobana_danseuse)](https://www.instagram.com/p/CntNGw1PLQc/?utm_source=ig_embed&utm_campaign=loading)
